Connect with us
Malayali Express

Malayali Express

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍ : മാവോവാദിയെ വധിച്ചു

INDIA

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍ : മാവോവാദിയെ വധിച്ചു

Published

on

റായ്‌പുര്‍ : ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദിയെ വധിച്ചു . ചൊവ്വാഴ്ച കമല്‍പുര്‍ ഗ്രാമത്തിനടുത്തുള്ള വനത്തില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡും പോലീസും രാവിലെ 9.30-ന് സംയുക്തമായി നടത്തിയ തിരച്ചിലില്‍ സംഘത്തിനുനേരെ മാവോവാദികള്‍ വെടിവെക്കുകയായിരുന്നു .

തുടര്‍ന്ന് പ്രദേശത്തുനിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി മറ്റുള്ളവര്‍ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് രണ്ടു തോക്കുകളും കണ്ടെത്തിയിട്ടുണ്ട് . മരിച്ചയാളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading

Latest News