Connect with us
Malayali Express

Malayali Express

കല്‍ക്കരിപ്പാടം അഴിമതി: മുന്‍ കേന്ദ്രമന്ത്രിക്കും കൂട്ടുപ്രതികള്‍ക്കും സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു

INDIA

കല്‍ക്കരിപ്പാടം അഴിമതി: മുന്‍ കേന്ദ്രമന്ത്രിക്കും കൂട്ടുപ്രതികള്‍ക്കും സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു

Published

on

ജാര്‍ഖണ്ഡിലെ കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായിക്കും മറ്റ് പ്രതികള്‍ക്കും സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നവംബര്‍ 25 വശര സമയം അനുവദിക്കുകയും ചെയ്തു. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ദിലീപ് റായ്.

1999-ല്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയില്‍ റായിയെ തിങ്കളാഴ്ചയാണ് കോടതി ശിക്ഷിച്ചത്. മൂന്ന് വര്‍ഷം തടവും 10 ലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. തൊട്ടുപിന്നാലെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഊര്‍ജ്ജ മരന്താലയത്തിലെ ഉദ്യോഗസ്ഥരായ പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യനന്ദ ഗൗതം, കാസ്ട്രോണ്‍ ടെക്നോളജീസ് ലിമിറ്റഡ് ഡയറക്ടര്‍ മഹേന്ദ്ര കുമാര്‍ അഗര്‍വാല എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ജാര്‍ഖണ്ഡിലെ ഗിരിധ് ജില്ലയിലെ 105.153 ഹെക്ടര്‍ കല്‍ക്കരിപ്പാടം ക്രമവിരുദ്ധമായി കാസ്ട്രോണ്‍ ടെക്നോളജീസിന് അനുവദിച്ചതിലെ അഴിമതിയിലാണ് മന്ത്രിയെ ശിക്ഷിച്ചത്. ഒക്ടോബര്‍ ആറിന് പ്രതികളെല്ലാം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധി പ്രഖ്യാപിക്കാന്‍ ഇന്നത്തേക്ക് കേസ് മാറ്റിവയ്ക്കുകയായിരുന്നു.

120 ബി (ക്രിമിനല്‍ ഗൂഢാലോചന), 409 (വിശ്വാസ വഞ്ചന), 420 (വഞ്ചന) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തായി കോടതി കണ്ടെത്തിയിരുന്നു. 51 സാക്ഷികളെ വിസ്തരിച്ചു. എന്നാല്‍ ശിഷ വിധിച്ച് തൊട്ടുപിന്നാലെ ജാമ്യം അനുവദിച്ച് പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ കോടതി തന്നെ വഴിയൊരുക്കുകയും ചെയ്തു.

Continue Reading

Latest News