Connect with us
Malayali Express

Malayali Express

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

INDIA

അനുരാഗ് കശ്യപിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

Published

on

ബോളിവുഡ് നടി പായല്‍ ഘോഷ്, കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. മുംബൈയില്‍ നടന്ന ചടങ്ങിലാണ് നടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പായല്‍ ഘോഷിനെ പാര്‍ട്ടിയുടെ വനിതാ വിഭാഗം വൈസ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ അടുത്തിടെ ലൈംഗികാരോപണം ഉന്നയിച്ച നടിയാണ് പായല്‍ ഘോഷ്.

രാജ്യത്തിനായി സേവനം ചെയ്യണമെന്ന് താല്‍പ്പര്യത്തെ തുടര്‍ന്നാണ് അത്താവലെയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് നടി പറഞ്ഞു. അനുരാഗ് കശ്യപിനെതിരായ പോരാട്ടത്തില്‍ തന്നെ പിന്തുണച്ച കേന്ദ്രമന്ത്രിക്ക് നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

പായല്‍ ഘോഷ് അംഗത്വം സ്വീകരിച്ചത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആര്‍.പി.ഐ അംബേദ്കറുടെ പാര്‍ട്ടിയാണ്. ദളിതരോ ആദിവാസികളോ ഒ.ബി.സി വിഭാഗക്കാരോ ആരുമാകട്ടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും സഹായിക്കുന്ന പാര്‍ട്ടിയാണ് ആര്‍.പി.ഐ എന്നും അത്താവലെ പറഞ്ഞു. പായല്‍ ഘോഷിന്‍െ്റ പരാതിയില്‍ ലൈംഗികാരോപണ വിധേയനായ അനുരാഗ് കശ്യപ് ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നും അത്താവലെ പറഞ്ഞു.

പായല്‍ ഘോഷിന്റെ പരാതിയില്‍ അനുരാഗ് കശ്യപിനെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. 2013ല്‍ വെര്‍സോവയില്‍ വച്ച് അനുരാഗ് കശ്യപ് പീഡിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടി പരാതി നല്‍കിയിരിക്കുന്നത്. അതേസമയം അനുരാഗ് കശ്യപ് ആരോപണം നിഷേധിച്ചിട്ടുണ്ട്.

Continue Reading

Latest News