Connect with us
Malayali Express

Malayali Express

കുമ്മനത്തെ കേസില്‍ കുടുക്കിയത് പാര്‍ട്ടിയിലുള്ളവര്‍ തന്നെ: ബി.ജെ.പി നേതാവ്

KERALA

കുമ്മനത്തെ കേസില്‍ കുടുക്കിയത് പാര്‍ട്ടിയിലുള്ളവര്‍ തന്നെ: ബി.ജെ.പി നേതാവ്

Published

on

മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നില്‍ ബി.ജെ.പിയിലെ ഉള്‍പ്പാര്‍ട്ടി പോര് തന്നെയെന്ന് വ്യക്തമാക്കി ബി.ജെ.പി നേതാവ് ആര്‍.എസ് വിനോദ്. കുമ്മനത്തെ കേസില്‍ കുടുക്കിയതിന് പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ തന്നെയാണെന്നും പരാതിക്കാരനായ ഹരികൃഷ്ണന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും വിനോദ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കൂടാതെ ശ്രീപദ്മനാഭ ക്ഷേത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമിച്ചതോടെ അദ്ദേഹത്തിന് ഇനി രാഷ്ട്രീയം പറയാനാകില്ല. ഗവര്‍ണര്‍ പദവി നല്‍കി അദ്ദേഹത്തെ നാടുകടത്താന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇതിന് പിന്നിലും പ്രവര്‍ത്തിച്ചതെന്നും വിനോദ് കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News