Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: കിങ്സ് ഇലവന്‍ പഞ്ചാബിന് എട്ടുവിക്കറ്റ് ജയം

LATEST NEWS

ഐ.പി.എല്‍: കിങ്സ് ഇലവന്‍ പഞ്ചാബിന് എട്ടുവിക്കറ്റ് ജയം

Published

on

ഐ.പി.എല്ലില്‍ ക്രിസ് ഗെയില്‍ നിറഞ്ഞാടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ കിങ്സ് ഇലവന്‍ പഞ്ചാബിന് എട്ടുവിക്കറ്റ് ജയം. 29 പന്തില്‍ അഞ്ചു സിക്സും രണ്ടു ഫോറും അടക്കം ഗെയ്ല്‍ 51 റണ്‍സ് എടുത്തപ്പോള്‍ ഓപ്പണര്‍ മന്‍ദീപ് സിങ് 56 പന്തില്‍ പുറത്താകാതെ 66 റണ്‍സ് നേടി വിജയമുറപ്പിച്ചു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ 28 റണ്‍ നേടി. നിക്കോളാസ് പൂരനായിരുന്നു മന്‍ദീപിനു കൂട്ട്. ജയത്തോടെ കിങ്സ് ഇലവന്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുത്തു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 57 റണ്‍സുമായി ടോപ്സ്‌കോററായി. ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ (25 പന്തില്‍ 40), വാലറ്റത്ത് ലോക്കി ഫെര്‍ഗൂസണ്‍ (13 പന്തില്‍ 24) എന്നിവര്‍ മാത്രമാണ് ഇരട്ടയക്കത്തിലെത്തിയത്. മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമി കിങ്സ് ഇലവനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.

Continue Reading

Latest News