Connect with us
Malayali Express

Malayali Express

കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി: എംപാനലുകാരെ പിരിച്ചുവിടില്ല

KERALA

കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി: എംപാനലുകാരെ പിരിച്ചുവിടില്ല

Published

on

കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസിക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ ഇടക്കാല ആശ്വാസം അനുവദിക്കും.പാക്കേജിന്റെ ഭാഗമായി 255 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഉടന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും അവര്‍ക്ക് അനുബന്ധ സ്ഥാപനമായ സ്വിഫ്റ്റില്‍ ജോലി നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. കെഎസ്ആര്‍ടിസി സര്‍ക്കാരിന് നല്‍കാനുള്ള 941 കോടി രൂപയുടെ പലിശ എഴുതി തള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാക്കേജിന്റെ ഭാഗമായി ശമ്പള പരിഷ്‌കരണത്തിനുള്ള ചര്‍ച്ചകളും ആരംഭിക്കും. കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച ചെയ്ത കെഎസ്ആര്‍ടിസിക്ക് പുതിയ വായ്പാ പദ്ധതി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നടപ്പുവര്‍ഷം കെഎസ്ആര്‍ടിസിക്ക് രണ്ടായിരത്തിലധികം കോടി രൂപ സഹായം നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷവും 1000 കോടി വീതം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Latest News