Connect with us
Malayali Express

Malayali Express

ഇനി മുതല്‍ ഇഖാമയും റീഎന്‍ട്രി വിസയും നാട്ടിലിരുന്ന് ഓണ്‍ലൈനായി പുതുക്കാം

GULF

ഇനി മുതല്‍ ഇഖാമയും റീഎന്‍ട്രി വിസയും നാട്ടിലിരുന്ന് ഓണ്‍ലൈനായി പുതുക്കാം

Published

on

റിയാദ്: സൗദി തൊഴില്‍ വിസയുള്ള, വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് സൗദി ജവാസത്തിന്റെ (പാസ്പോര്‍ട്ട് വിഭാഗം) അബ്ഷീര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇഖാമ പുതുക്കാനും റീ എന്‍ട്രിയുടെ കാലാവധി നീട്ടാനും സാധിക്കും. ജവാസത്ത് സാങ്കേതിക വിഭാഗം ഉപ മേധാവി ജനറല്‍ ഖാലിദ് അല്‍സൈഹാന്‍ അറിയിച്ചതാണ് ഇക്കാര്യം.

അബ്ഷിര്‍ പോര്‍ട്ടലില്‍ പുതുതായി ഉള്‍പ്പെടുത്തിയ 12 സര്‍വിസുകളില്‍ രണ്ടെണ്ണം ഇതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ജവാസത്ത് ഓഫീസില്‍ നേരിട്ട് ഹാജരാവാതെ തന്നെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പാസ്പോര്‍ട്ട് സേവനങ്ങള്‍ അബ്ഷിര്‍ വഴി നേടാനാവും.

Continue Reading

Latest News