Connect with us
Malayali Express

Malayali Express

കോവിഡ്​ : ഒമാനില്‍ 27 പേര്‍ കൂടി മരിച്ചു

GULF

കോവിഡ്​ : ഒമാനില്‍ 27 പേര്‍ കൂടി മരിച്ചു

Published

on

മസ്​കത്ത്​ : കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന 27 പേര്‍ കൂടി ഒമാനില്‍ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്​ച മുതല്‍ ശനിയാഴ്​ച വരെയുള്ള കണക്കാണിത്​.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1174 ആയി. ഇതില്‍ 887 പേര്‍ സ്വദേശികളും 287 പേര്‍ പ്രവാസികളുമാണ്​. പുതുതായി രോഗബാധിതരായവരുടെ എണ്ണത്തില്‍ ചെറിയ കുറവ്​ ദൃശ്യമാണ്​. മൂന്നു​ ദിവസംകൊണ്ട്​ 1095 പേര്‍ക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,12,932 ആയി. 1329 പേര്‍ക്കുകൂടി രോഗം ഭേദമായി​. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 99,278 ആയി. 44 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 471 പേരാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​. ഇതില്‍ 193 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​​.


പുതിയ രോഗികളില്‍ കൂടുതലും മസ്​കത്ത്​ ഗവര്‍ണറേറ്റിലാണ്​. 542 പേര്‍ക്കാണ്​ ഇവിടെ വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. സീബില്‍ 155 പേര്‍ക്കും ബോഷറില്‍ 151 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. മസ്​കത്ത്​-117, മത്ര-76, അമിറാത്ത്​-35, ഖുറിയാത്ത്​-എട്ട്​ എന്നിങ്ങനെയാണ്​ മറ്റ്​ വിലായത്തുകളിലെ കണക്കുകള്‍. വടക്കന്‍ ബാത്തിനയിലെ 131 പുതിയ രോഗികളില്‍ 89 പേരും സുഹാറിലാണ്​. സഹം-12, സുവൈഖ്​-12, ഷിനാസ്​-എട്ട്​, ഖാബൂറ-ആറ്​, ലിവ എന്നിങ്ങനെയാണ്​ മറ്റ്​ മേഖലകളിലെ എണ്ണം. തെക്കന്‍ ബാത്തിനയില്‍ 115 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്​. ബര്‍ക്ക-73, റുസ്​താഖ്​-28, മുസന്ന-പത്ത്​, നഖല്‍-മൂന്ന്​, വാദി മആവില്‍-ഒന്ന്​ എന്നിങ്ങനെയാണ്​ വിലായത്ത്​ തലത്തിലെ എണ്ണം. ദോഫാര്‍ ഗവര്‍ണറേറ്റില്‍ 81 പുതിയ രോഗികളുണ്ട്​. ഇതില്‍ 78 പേരും സലാലയിലാണ്​.

തുംറൈത്തില്‍ രണ്ടും തഖായില്‍ ഒന്നും പുതിയ രോഗികളുണ്ട്​. ദാഖിലിയയില്‍ 78 പേരാണ്​ പുതിയ രോഗികള്‍. ഇതില്‍ 43 പേരും നിസ്​വയിലാണ്​.ബുറൈമി-36, ദാഹിറ-32, തെക്കന്‍ ശര്‍ഖിയ-30, വടക്കന്‍ ശര്‍ഖിയ-23, അല്‍ വുസ്​ത-20, മുസന്ദം-ഏഴ്​ എന്നിങ്ങനെയാണ്​ മറ്റ്​ ഗവര്‍ണറേറ്റുകളിലെ രോഗികളുടെ എണ്ണം.

Continue Reading

Latest News