Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി ഇരുപത്തിനാല് ലക്ഷം കടന്നു

INDIA

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി ഇരുപത്തിനാല് ലക്ഷം കടന്നു

Published

on

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി ഇരുപത്തിനാല് ലക്ഷം കടന്നു.ഇ​തു​വ​രെ 42,413,497 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.1,148,015 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. 31,391,765 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 9,873,717 പേ​ര്‍ വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 75,925 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.24 മ​ണി​ക്കൂ​റി​നി​ടെ 45,000ലേ​റ​പ്പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​പ്പോ​ള്‍, ഇ​തേ​സ​മ​യ​ത്ത് 6,000ലേ​റെ​പ്പേ​ര്‍ രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,000ല​ധി​കം പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 63,060 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് 770 പേ​ര്‍ കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ടു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.രാ​ജ്യ​ത്ത് ഇ​തു​വ​രെ 8,728,803 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ആ​കെ മ​ര​ണം 229,151 ആ​യി. 5,690,486പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

ബ്രസീലില്‍ ഇതുവരെ 53,55,650 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,56,528 പേര്‍ മരിച്ചു.നാല്‍പത്തിയേഴ് ലക്ഷത്തിലധികം പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ നിലവില്‍ 6,95,509 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത് രോഗമുക്തി നേടിയവരുടെ എണ്ണം 69,48,497 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 690 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,17,306 ആയി ഉയര്‍ന്നു.

Continue Reading

Latest News