Connect with us
Malayali Express

Malayali Express

മഹാത്മ ഗാന്ധിയെക്കുറിച്ച്‌​ ഓണ്‍ലൈന്‍ ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നു

GULF

മഹാത്മ ഗാന്ധിയെക്കുറിച്ച്‌​ ഓണ്‍ലൈന്‍ ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നു

Published

on

മസ്​കത്ത്​: ഇന്ത്യന്‍ ഓവര്‍സീസ്​ കോണ്‍ഗ്രസ് (ഐ.ഒ.സി)​ ഒമാന്‍ ചാപ്​റ്റര്‍ ആഭിമുഖ്യത്തില്‍ മഹാത്​മ ഗാന്ധിയുടെ ജീവിത ദര്‍ശനങ്ങളെക്കുറിച്ച്‌​ ക്വിസ്​ മത്സരം സംഘടിപ്പിക്കുന്നു. ഒക്​ടോബര്‍ 25 മുതല്‍ 29 വരെ വാട്സ്​ആപ്​ ഗ്രൂപ്പുകള്‍ വഴിയാണ്​ പ്രാഥമിക തല മത്സരങ്ങള്‍ നടക്കുക. രാത്രി എട്ടുമണിക്ക്​ പ്രാഥമികതല മത്സരങ്ങള്‍ ആരംഭിക്കും. ഇതില്‍ നിന്ന്​ തെരഞ്ഞെടുക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തി 31ന്​ സൂം ഓണ്‍ലൈന്‍ പ്ലാറ്റ്​ഫോം വഴി ഗ്രാന്‍ഡ്​​ ഫിനാലെയും നടക്കുമെന്ന്​ ഇന്ത്യന്‍ ഓവര്‍സീസ്​ കോണ്‍ഗ്രസ് ഒമാന്‍ പ്രസിഡന്‍റ്​ ജെ. രത്​നകുമാര്‍ പറഞ്ഞു.

31ന്​ രാത്രി ഒമ്പത്​ മണിക്ക്​ ആരംഭിക്കുന്ന ഗ്രാന്‍ഡ്​​ ഫിനാലെയില്‍ ഇന്ത്യന്‍ ഓവര്‍സീസ്​ കോണ്‍ഗ്രസ്​ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ, ഇന്ത്യന്‍ ഓവര്‍സീസ്​ കോണ്‍ഗ്രസി​െന്‍റ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്​, ഐ.ഒ.സി മിഡിലീസ്​റ്റ്​ സെക്രട്ടറി ഡോ. ആരതി കൃഷ്​ണ, കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ തുടങ്ങിയവരും പങ്കെടുക്കും. പ്രാഥമിക ഘട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ https://docs.google.com/forms/d/1oCFwuLu2VO4OYurb2tEHN92Ot3kHy8m2Z04Na8O6qXY/viewform?edit_requested=true#responses എന്ന ഗൂഗ്​ള്‍ ഫോമില്‍ രജിസ്​റ്റര്‍ ചെയ്യണം.

Continue Reading

Latest News