Connect with us
Malayali Express

Malayali Express

സ്വവർഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ

EUROPE

സ്വവർഗാനുരാഗികളെ പിന്തുണച്ച് മാര്‍പാപ്പ

Published

on


വിപിൻ ജോസ് അർത്തുങ്കൽ

റോം ∙ സ്വവർഗ ദമ്പതികൾക്കായി സിവിൽ യൂണിയൻ നിയമങ്ങൾ ആവശ്യമാണെന്നും ഇതിനായി നിയമനിർമ്മാണം നടത്തണമെന്നും ഫ്രാൻസിസ് മാർപാപ്പ. സ്വവർഗാനുരാഗികൾക്ക് കുടുംബജീവിതം നയിക്കാൻ അവകാശമുണ്ടെന്നും അവർ നിയമപരമായ അംഗീകാരം അർഹിക്കുന്നവരാണെന്നും മാർപ്പാപ്പ അഭിപ്രായപ്പെട്ടു.

ബുധനാഴ്ച റോം ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ച, എവ്ഗെനി ഫിനെവ്സ്കി സംവിധാനം ചെയ്ത ‘ഫ്രാൻചെസ്കോ’ എന്ന ഡൊക്യുമെന്ററിയിലാണ് ഫ്രാൻസീസ് മാർപാപ്പ വത്തിക്കാൻ്റെ പരമ്പരാഗത നിലപാടിൽ നിന്നു വ്യത്യസ്ഥമായ നിലപാട് പ്രഖ്യാപിച്ചത്.
സ്വർഗാനുരാഗികളും ദൈവത്തിൻ്റെ മക്കളാണ്. അവർ നിയമപരമായി പരിരക്ഷിക്കപ്പെടണം. അതിനായി സിവിൽ യൂണിയൻ നിയമങ്ങൾ ആവശ്യമാണെന്ന നിലപാടാണ് മാർപാപ്പ മുന്നോട്ടുവച്ചത്. വാർത്ത പുറത്തു വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിലടക്കം നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Latest News