Friday, April 19, 2024
HomeKeralaകുഞ്ഞിനെ തേടി ഇനി അമ്മപ്പുലി വരേണ്ട! ദൗത്യം ഉപേക്ഷിച്ചു, വനം വകുപ്പിന്റെ നടപടികളില്‍ ജനം ഭീതിയില്‍

കുഞ്ഞിനെ തേടി ഇനി അമ്മപ്പുലി വരേണ്ട! ദൗത്യം ഉപേക്ഷിച്ചു, വനം വകുപ്പിന്റെ നടപടികളില്‍ ജനം ഭീതിയില്‍

പാലക്കാട്: അകത്തേത്തറ ഉമ്മിനിയില്‍ നിന്ന് കണ്ടെത്തിയ പുലിക്കുഞ്ഞിനെ തൃശൂര്‍ അകമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

പുലിക്കുഞ്ഞിനെ ഇനി അകമലയില്‍ സംരക്ഷിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കുഞ്ഞിനെ കൂട്ടില്‍വച്ച്‌ പുലിയെ പിടിക്കാനുള്ള ദൗത്യം വനംവകുപ്പ് ഉപേക്ഷിച്ചു. പുലിപ്പേടി മാറ്റാന്‍ പുലി പ്രസവിച്ച വീടും പരിസരവും വൃത്തിയാക്കി. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് വീടിന് സമീപത്തെ കാടുവെട്ടിതെളിച്ചത്.

25 വര്‍ഷത്തിലധികമായി ആള്‍താമസമില്ലാത്ത ഉമ്മിനി പപ്പാടിയിലെ പൊളിഞ്ഞ വീട്ടിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കുഞ്ഞുങ്ങളെ കൂട്ടില്‍വച്ച്‌ അമ്മപ്പുലിയെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും കൂട്ടില്‍ കയറാതെ ഒരു കുഞ്ഞുമായി അമ്മപ്പുലി പോകുകയായിരുന്നു. അടുത്തദിവസം അടുത്ത കുഞ്ഞിനെ വച്ചുനോക്കിയെങ്കിലും പുലിയെത്തിയില്ല. ഇതോടെയാണ് പുലിക്കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് വനംവകുപ്പ് മാറ്റിയത്. എന്നാല്‍ പുലി പിടിയിലാകാത്തതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular