Connect with us
Malayali Express

Malayali Express

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിഹിതം ഇനി പിടിക്കില്ല; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

KERALA

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിഹിതം ഇനി പിടിക്കില്ല; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Published

on

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിഹിതം പിടിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇതുവരെ പിടിച്ച തുക അടുത്ത മാസം മുതല്‍ പി.എഫില്‍ ലയിപ്പിച്ച് തിരിച്ചുനല്‍കുമെന്ന് മന്ത്രി യോഗം തീരുമാനിച്ചു.

സമൂഹ മാധ്യമങ്ങള്‍ വഴി വ്യക്തികളെ അവഹേളിക്കുന്ന കേസുകളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിന്റെ അധികാരം വര്‍ധിപ്പിക്കും. ഇതിനായി പോലീസ് ആക്ടില്‍ ഭേദഗതി വരുത്തും.

മുന്നോക്കക്കാരിലെ പിന്നാക്ക വിഭാഗത്തിന് സര്‍ക്കാര്‍ ജോലികളില്‍ 10% സംവരണം നല്‍കുന്നതിന് പി.എസ്.സി കൊണ്ടുവന്ന ശിപാര്‍ശയ്ക്ക് അംഗീകാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News