Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വന്‍ തോല്‍വി

LATEST NEWS

ഐ.പി.എല്‍: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വന്‍ തോല്‍വി

Published

on

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ നടന്ന ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വന്‍ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ റോയല്‍ ചലഞ്ചേഴ്സ് എട്ട് വിക്കറ്റിന് 84 റണ്ണെന്ന നിലയില്‍ എറിഞ്ഞിട്ടു. മറുപടി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 13.3 ഓവറില്‍ വിജയ ലക്ഷ്യം കടന്നു. ഗുര്‍കീരത് സിങ് (26 പന്തില്‍ 21), നായകന്‍ വിരാട് കോഹ്ലി (17 പന്തില്‍ 18) എന്നിവര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ജയം അനായാസമാക്കി. മലയാളി താരം ദേവദത്ത് പടിക്കല്‍ (17 പന്തില്‍ 25), ആരണ്‍ ഫിഞ്ച് (21 പന്തില്‍ 16) എന്നിവര്‍ ഓപ്പണിങ് വിക്കറ്റില്‍ 46 റണ്‍ കൂട്ടിചേര്‍ത്തതോടെ നൈറ്റ്റൈഡേഴ്സ് പ്രതീക്ഷ കൈവിട്ടു. ഫിഞ്ചിനെ ലൂകി ഫെര്‍ഗുസണിന്റെ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്ക് പിടികൂടി. ദേവദത്ത് ഇല്ലാത്ത റണ്ണിനോടി റണ്ണൗട്ടായി. ഫിഞ്ചും ദേവദത്തും അടുത്തടുത്ത പന്തുകളിലാണു പുറത്തായത്.
ബാംഗ്ലൂരിന്റെ പേസര്‍ മുഹമ്മദ് സിറാജ് ഐ.പി.എല്ലിലെ ഒരു മത്സരത്തില്‍ രണ്ട് രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിയുന്ന ആദ്യ ബൗളറെന്ന നേട്ടം സ്വന്തമാക്കി. നാല് ഓവറില്‍ രണ്ട് മെയ്ഡിന്‍ ഉള്‍പ്പെടെ എട്ട് റണ്‍ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പേസര്‍ മുഹമ്മദ് സിറാജാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹാല്‍ രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍, നവദീപ് സെയ്നി എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. 34 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 30 റണ്ണെടുത്ത നായകന്‍ ഒയിന്‍ മോര്‍ഗാനാണു കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വാലറ്റക്കാരന്‍ ലൂകി ഫെര്‍ഗുസണ്‍ 16 പന്തില്‍ 19 റണ്ണുമായി പുറത്താകാതെനിന്നു.
കളിയുടെ രണ്ടാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെ (ഒന്ന്) മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ എ.ബി.ഡിവിലിയേഴ്സിന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ നിതീഷ് റാണയുടെ (0) വിക്കറ്റും സിറാജ് തെറുപ്പിച്ചു. രണ്ടിന് മൂന്നു റണ്ണെന്ന നിലയില്‍ വിയര്‍ത്ത കൊല്‍ക്കത്തയ്ക്ക് ശുഭ്മന്‍ ഗില്‍ (ഒന്ന്) മടങ്ങിയതു താങ്ങാനായില്ല. സെയ്നിയുടെ പന്തില്‍ ക്രിസ് മോറിസ് പിടിച്ചാണു ശുഭ്മന്‍ മടങ്ങിയത്.
ടോം ബാന്റണും (എട്ട് പന്തില്‍ 10) വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും (14 പന്തില്‍ നാല്) വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചതും വിഫലമായി. കാര്‍ത്തിക്കിനെ യുസ്വേന്ദ്ര ചാഹാല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. ബാന്റണിനെ സിറാജിന്റെ പന്തില്‍ എ.ബി.ഡിവിലിയേഴ്സ് പിടികൂടി. കാര്‍ത്തിക്ക് ക്രീസ് വിടുമ്പോള്‍ കൊല്‍ക്കത്ത അഞ്ചിന് 32 റണ്ണെന്ന നിലയിലായിരുന്നു. മോര്‍ഗാന്‍ ക്രീസിലെത്തിയപ്പോഴാണ് ഇന്നിങ്സിനു ജീവന്‍ വച്ചത്.

Continue Reading

Latest News