Connect with us
Malayali Express

Malayali Express

വായു മലിനീകരണം രാജ്യത്ത് കഴിഞ്ഞ വര്‍ഷം ജീവനെടുത്തത് 16 ലക്ഷം പേരുടെ; ലക്ഷത്തിലേറെ നവജാതര്‍

INDIA

വായു മലിനീകരണം രാജ്യത്ത് കഴിഞ്ഞ വര്‍ഷം ജീവനെടുത്തത് 16 ലക്ഷം പേരുടെ; ലക്ഷത്തിലേറെ നവജാതര്‍

Published

on

രാജ്യത്ത് ജനങ്ങളുടെ ജീവന് ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത് വായു മലിനീകരണമെന്ന് റിപ്പോര്‍ട്ട്. മറ്റേത് രോഗത്തേക്കാളും ആളെ കൊല്ലുന്നത് വായു മലിനീകരണമാണ്. നവജാത ശിശുക്കള്‍ക്കാണ് ഇത് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും സ്റ്റേറ്റ് ഓഫ് ഗ്ലോബല്‍ എയര്‍ (എസ്ഒജിഎ) റിപ്പോര്‍ട്ട് 2020ലാണ് ഈ കണ്ടെത്തല്‍.

വീടിനുള്ളിലേയും പുറത്തേയും വായു മലിനീകരണത്തിന് ദീര്‍ഘകാലം അനുഭവിക്കുന്നവര്‍ക്ക് സ്ട്രോക്ക്, ഹൃദയാഘാതം, പ്രമേഹം, ശ്വാസകോശ കാന്‍സര്‍, ഗുരുതര ശ്വാസകോശ രോഗങ്ങള്‍, നവജാത ശിശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം കാരണമാകുന്നു.

എസ്ഒജിഎ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 16,67,000 പേരാണ് ഇന്ത്യയില്‍ വായു മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളെ തുടര്‍ന്ന് മരണമടഞ്ഞത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ 60 ശതമാനവും വായു മലിനീകരണം മൂലമാണ്. ശ്വാസകോശ അണുബാധകളില്‍ 43 ശതമാനത്തിനും മലിനീകരണം ഇടയാക്കുന്നു. രക്തം വേണ്ടരീതിയില്‍ പമ്പ് ചെയ്യാത്തതിനെ തുടര്‍ന്നുണ്ടാകുന്ന സ്ട്രോക്കില്‍ 34 ശതമാനവും ഹൃദയസംബന്ധമായ രോഗകളില്‍ 32 ശതമാനവും മലിനീകരണം മൂലമാണ്.

ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകെ നടക്കുന്ന ശിശുമരണങ്ങളില്‍ വലിയ പങ്ക് വായു മലിനീകരണത്തിനുണ്ട്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം മരിച്ച കുട്ടികളില്‍ 21% (1,16,000) നവജാത ശിശുക്കളിലും വില്ലനായത് വീടിനുള്ളിലും പുറത്തുമുള്ള മലിനീകരണമാണ്. ജനിച്ച് ഒരു മാസത്തിനുള്ളിലാണ് ഈ മരണങ്ങള്‍ നടന്നിരിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ കടുത്ത വായു മലിനീകരണം നേരിടുന്നവര്‍ക്ക് തൂക്കും കുറഞ്ഞ കുട്ടികള്‍ ജനിക്കുന്നതിനോ മാസം തികയാതെയുള്ള പ്രസവത്തിനോ ഇടയാക്കുന്നു.

നൈജീരിയയില്‍ മരിച്ചത് 67,900 കുട്ടികളാണ്. പാകിസ്താനില്‍ 56,500, എത്യോപ്യയില്‍ 22,900, കോങ്ഗോയില്‍ 1,200 നവജാതരുമാണ് മരണമടഞ്ഞിരിക്കുന്നത്.

Continue Reading

Latest News