Connect with us
Malayali Express

Malayali Express

ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു

KERALA

ഗായകനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു

Published

on

ഇന്ത്യന്‍ ചലച്ചിത്ര ഗായകനും നടനും സംഗീത സംവിധായകനുമായ സീറോ ബാബു അന്തരിച്ചു. 80 കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്നു അദ്ദേഹം. ആദ്യം നാടക നടനായിരുന്നു അദ്ദേഹം പിന്നീട് സിനിമയില്‍ അഭിനയിച്ചു. 80 വയസായിരുന്നു. സിനിമയിലും നാടകങ്ങളിലുമായി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായുണ്ട്.

1964 ല്‍ 18 ആം വയസ്സില്‍ കുടുമ്പിനിക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര ഗാനം. 300 ലധികം സിനിമാഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
പി.ജെ. ആന്റണിയുടെ നാടകത്തില്‍, കെ. ജെ. ബാബു പണ്ടത്തെ ചൂതാട്ട ഗെയിം കാരണം ജീവിതത്തില്‍ മടുപ്പിക്കുന്ന ഒരു മനുഷ്യന്റെ വേഷം ചെയ്തു. ഓപ്പണ്‍ സീറോ ആയിരുന്നു കളിയുടെ പേര്. ഈ വേഷം ചെയ്ത് ഓപ്പണ്‍ സീറോ എന്ന ഗാനം അവതരിപ്പിച്ചതുമുതല്‍ അദ്ദേഹത്തെ സീറോ ബാബു എന്നാണ് അറിയപ്പെട്ടിരുന്നത്. വിവാഹിതനായ ഇദ്ദേഹത്തിന് സൂരജ്, സുല്‍ഫിക്കര്‍, ദീപ, സബിത എന്നീ നാല് മക്കളുണ്ട്.

കുടുംബിനി എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി സിനിമയ്ക്കായി പാടുന്നത്. അഭയദേവാണ് ആ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. പിജെ ആന്റണിയുടെ ‘ദൈവവും മനുഷ്യനും’ എന്ന നാടകത്തിലെ ഗാനം ‘ഓപ്പണ്‍ സീറോ വന്നു കഴിഞ്ഞാല്‍ വാങ്ങും ഞാനൊരു മോട്ടോര്‍ കാര്‍ ‘എന്ന ഗാനമാണ് കെജെ ബാബു എന്ന ഗായകനെ സീറോ ബാബു എന്നാക്കിയത്.

പോര്‍ട്ടര്‍ കുഞ്ഞാലിയില്‍ ശ്രീമൂലനഗരം വിജയന്റെ വരികള്‍ക്കു ബാബുരാജ് സംഗീതം പകര്‍ന്ന ഗാനം, വണ്ടിക്കാരന്‍ ബീരാന്‍കാക്ക…ഭൂമിയിലെ മാലാഖ എന്ന ചിത്രത്തിലെ മുണ്ടോന്‍ പാടത്തു കൊയ്ത്തിനു വന്നപ്പോ… ബാബുവിന്റെ ശബ്ദം ആസ്വാദകരിലെത്തി. സുബൈദ, അവള്‍, ഇത്തിക്കരപ്പക്കി തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടിയിട്ടുണ്ട്. വിസ എന്ന ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പാടി അഭിനയിച്ച, സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ എന്ന ഗാനവും ബാബുവിന്റെ ശബ്ദം രേഖപ്പെടുത്തി. സത്യന്‍ അന്തിക്കാടിന്റെ ആദ്യചിത്രമായ കുറുക്കന്റെ കല്യാണം, ഫാസില്‍ ചിത്രമായ മറക്കില്ലൊരിക്കലും എന്നീ സിനിമകളുടെ സംഗീതസംവിധായകനും സീറോ ബാബുവായിരുന്നു. ചില സിനിമകളില്‍ തന്മയത്വത്തോടെ അഭിനയിക്കുകയും ചെയ്തു.

അഞ്ചു സുന്ദരികള്‍, മാടത്തെരുവി കൊലക്കേസ്, തോമാസ്ലീഹ, സിദ്ധിക്ക്ലാല്‍ സംവിധാനം ചെയ്ത കാബൂളിവാലയില്‍ പിറന്നൊരീ മണ്ണും എന്ന ഗാനം ആലപിക്കുന്ന ഗായകന്‍, രണ്ടാം ഭാവത്തിലെ ഗസല്‍ഗായകന്‍. വിദേശത്തടക്കം നിരവധി വേദികളില്‍ എല്ലാത്തരം ഗാനങ്ങളും പാടി.2005ല്‍ കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരവും ബാബുവിനു ലഭിച്ചിരുന്നു.

Continue Reading

Latest News