Connect with us
Malayali Express

Malayali Express

സ്വിസ് പ്രവാസി കൂട്ടായ്മയുടെ പുസ്തകം ‘മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ’ സക്കറിയ പ്രകാശനം ചെയ്യും

EUROPE

സ്വിസ് പ്രവാസി കൂട്ടായ്മയുടെ പുസ്തകം ‘മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ’ സക്കറിയ പ്രകാശനം ചെയ്യും

Published

on

സൂറിക്ക് ∙ സ്വിറ്റ്‌സർലണ്ടിൽ നിന്നുമുള്ള ഭാഷാപ്രേമികളായ ഒരു കൂട്ടം മലയാളികൾ ചേർന്ന് പുസ്തകം രചിച്ചു പ്രകാശനം ചെയ്യുന്നു. മലയാളഭാഷയെ സ്നേഹിക്കുന്ന ചങ്ങാതിക്കൂട്ടമെന്ന സൗഹൃദവലയത്തിൽ നിന്നുള്ള 10 പേരാണ് ഇതിൽ എഴുതിയിരിക്കുന്നത്. സാംസ്‌കാരിക സാഹിത്യ ചർച്ചകൾ നടത്തി വരുന്ന ചങ്ങാതിക്കൂട്ടത്തിൽ ആണ് ഇങ്ങനെ ഒരാശയം ജനിക്കുന്നതും പിന്നീട് സാക്ഷാൽക്കരിക്കുന്നതും.

ഓർമ്മകളുടെ തീഷ്‌ണ ഗന്ധമുള്ള രചനാസമാഹാരത്തിന്റെ പേര് മഞ്ഞിൽ വിരിഞ്ഞ ഓർമ്മകൾ എന്നാണ്. സുനിൽ പി ഇളയിടം അവതാരിക എഴുതിയ പുസ്തകത്തിന്റെ പബ്ലിഷേഴ്‌സ് ഇന്ദുലേഖ ആണ്. ഓർമ്മകളുടെ പുസ്തകമാണിത്. ഇതിൽ പച്ചയായ അനുഭവങ്ങളുണ്ട്. മനസ്സിന്റെ ഉള്ളറയിൽ 40 – 50 വർഷങ്ങൾ സൂക്ഷിച്ചു വച്ച സ്മരണകൾ അക്ഷരങ്ങളായി പ്രകാശം കാണുന്നു.
ഒക്ടോബർ 25 ന് 11 ന് എഴുത്തുകാരൻ സക്കറിയ ഓൺലൈനിൽ പുസ്തക പ്രകാശനം നിർവഹിക്കും. ജെയിംസ് തെക്കേമുറി, ബേബി കാക്കശ്ശേരി, ടോം കുളങ്ങര, ജേക്കബ് മാളിയേക്കൽ, ജോജോ വിച്ചാട്ട് ,അഗസ്റ്റിൻ പറാണികുളങ്ങര, ആൻറണി പനക്കൽ, ഫൈസൽ അഷ്ടമിച്ചിറ, ജോൺ കുറിഞ്ഞിരപ്പള്ളി, സുരാജ് കൊച്ചേരിൽ എന്നിവരാണ് ഇതിൽ എഴുതിയിരിക്കുന്നത്.

Continue Reading

Latest News