Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: കിങ്സ് ഇലവന്‍ പഞ്ചാബിനു അഞ്ച് വിക്കറ്റ് വിജയം

LATEST NEWS

ഐ.പി.എല്‍: കിങ്സ് ഇലവന്‍ പഞ്ചാബിനു അഞ്ച് വിക്കറ്റ് വിജയം

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കിങ്സ് ഇലവന്‍ പഞ്ചാബിനു അഞ്ച് വിക്കറ്റ് വിജയം. 165 റണ്‍സിന്റെ വിജയലക്ഷ്യത്തില്‍ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 28 പന്തില്‍ 53 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ ബാറ്റിങ് മികവില്‍ അനായാസ വിജയം സ്വന്തമാക്കി. ഇതോടെ കിങ്സ് ഇലവന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്കും വഴിയൊരുങ്ങി.
ഡല്‍ഹിക്കുവേണ്ടി സെഞ്ച്വുറി നേടിയ ശിഖര്‍ ധവാന്റെ പ്രകടനത്തിനു ഇതോടെ മങ്ങലേറ്റു. തുടര്‍ച്ചയായി രണ്ടു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കി ശിഖര്‍ ധവാന്‍ മുന്നില്‍ നിന്നു നയിച്ചതോടെയാണ് ഡല്‍ഹിയ്ക്ക് മത്സരത്തില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാനായത്. 12 ഫോറും മൂന്നു സിക്സും പറത്തി 61 പന്തില്‍നിന്ന് 106 റണ്‍സെടുത്തു ധവാന്‍ പുറത്താകാതെ നിന്നു. എന്നാല്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതെ വന്നതോടെ ഡല്‍ഹിയുടെ സ്‌കോര്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 164 എന്ന നിലയില്‍ ഒതുങ്ങി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ധവാന്‍ 28 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. സഹ ഓപ്പണര്‍ പൃഥ്വിഷായും ഋഷഭ് പന്തും പന്തുകള്‍ പാഴാക്കിയത് കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നു ഡല്‍ഹിയെ തടഞ്ഞു.
പൃഥ്വിഷാ (11 പന്തില്‍ നിന്ന് ഏഴ്) ക്യാപ്്റ്റന്‍ ശ്രേയസ് അയ്യര്‍, (12 പന്തില്‍നിന്നു 14 റണ്‍സ്) ഋഷഭ് പന്ത് (20 പന്തില്‍നിന്നു 14 റണ്‍സ്) സ്റ്റോണിസ്(10 പന്തില്‍നിന്ന് ഒന്‍പത് റണ്‍), ഹിറ്റ്മെയര്‍(ആറു പന്തില്‍ 10 റണ്‍). മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ക്യാപ്റ്റന്‍ രാഹുല്‍ 15 റണ്‍സിനു പുറത്തായി. പിന്നാലെ വന്ന ക്രിസ് ഗെയില്‍ 29 നു പുറത്തായി.
തുടര്‍ന്നു വന്ന നിക്കോളാസ് പൂരന്‍ 10-ാം ഒവറില്‍ പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തി. റബാദയ്ക്ക് വിക്കറ്റ് നല്‍കി പൂരന്‍ മടങ്ങിയശേഷം മാക്സ്വെല്‍ കളി നിയന്ത്രിച്ചു. 32 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നു നീഷാമും ഹൂഡയും ചേര്‍ന്നാണ് പഞ്ചാബിന്റെ വിജയക്കൊടി പാറിച്ചത്. പഞ്ചാബിനായി ഷമി രണ്ടുവിക്കറ്റും മാക്സ്വെല്‍, നീഷം, എം. അശ്വിന്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.

Continue Reading

Latest News