Connect with us
Malayali Express

Malayali Express

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നു; സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി

INDIA

കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കുന്നു; സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്നും രാഹുല്‍ ഗാന്ധി

Published

on

സ്വര്‍ണ്ണക്കടത്ത് കേസില്‍ സംസ്ഥാന കോണ്‍ഗ്രസ് നിലപാടിനോട് പൂര്‍ണ്ണമായി യോജിക്കാതെ രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ഉപകരമണമാക്കി മാറ്റുന്ന രീതി ഇപ്പോള്‍ നിലവിലുണ്ടെന്ന് രാഹൃല്‍ പറഞ്ഞു. സര്‍ക്കാരിന്‍െ്റ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് കണ്ടുവരുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയെ തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്‍്റ് ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്‍െ്റ വിമര്‍ശനം. ഇത് ഫാറൂഖ് അബ്ദുള്ളയ്ക്ക് മാത്രം സംഭവിക്കുന്ന കാര്യമല്ല. വ്യക്തിപരമായി താനും ഇതേ ആക്രമണം നേരിടുന്നുണ്ട്. ഇത് ശരിയായ രീതിയല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം നടപടികള്‍ ഈ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കൂ. കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടിയാകണം പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ പ്രധാനമന്ത്രിയുടെ സ്വകാര്യ ഉപകരണമായല്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

സി.ബി.ഐയെയും എന്‍ഫോഴ്സ്മെന്‍്റ് ഡയറക്ടറേറ്റിനെയും ഇത്തരത്തില്‍ ഉപയോഗിക്കുന്നതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ആ അന്വേഷണങ്ങള്‍ എങ്ങനെയാണ് പോകുന്നതെന്ന് നോക്കാമെന്നും രാഹുല്‍ പറഞ്ഞു.

Continue Reading

Latest News