Connect with us
Malayali Express

Malayali Express

ബാര്‍ കോഴ: ചെന്നിത്തലയ്ക്ക് ഒരു കോടി; പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് എല്‍.ഡി.എഫ്

KERALA

ബാര്‍ കോഴ: ചെന്നിത്തലയ്ക്ക് ഒരു കോടി; പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് എല്‍.ഡി.എഫ്

Published

on

ബാര്‍ കോഴ ഇടപാടില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുടമകളില്‍ നിന്ന് പിരിച്ച പണം മന്ത്രിയായിരുന്ന കെ. ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം രമേശ് ചെന്നിത്തലയ്ക്ക് അടക്കം നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും 50 ലക്ഷം രൂപ കെ. ബാബുവിന്റെ ഓഫീസിലും 25 ലക്ഷം വി.എസ് ശിവകുമാറിന്റെ വീട്ടിലും എത്തിച്ചുവെന്നായിരുന്നു ബാറുടമ ബിജു രമേശിന്‍െ്റ പുതിയ വെളിപ്പെടുത്തല്‍. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിരവധി കോഴ ഇടപാടുകള്‍ നടന്നുവെന്നാണ് തെളിയിക്കുന്നത്. മുന്‍ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കോടികളുടെ കള്ളപ്പണ ഇടപാട് അന്വേഷിച്ചാല്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

യു.ഡി.എഫ് എം.എല്‍.എമാരായ പി.ടി തോമസും കെ.എം ഷാജിയും കള്ളപ്പണ ഇടപാടില്‍ അന്വേഷണ പരിധിയില്‍ വന്നുകഴിഞ്ഞു. മുന്‍ മന്ത്രി കെ. ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് വിചാരണയിലാണ്. പാലാരിവട്ടം പാല, അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പില്‍ എം.സി ഖമറുദീനും പ്രതിപ്പട്ടികയിലാണ്. ഇതിന് പുറമെയാണ് രമേശ് ചെന്നിത്തലയ്ക്കും വി.എസ് ശിവകുമാറിനും എതിരായ വെളിപ്പെടുത്തല്‍ പുറത്തുവന്നതെന്നും വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Continue Reading

Latest News