Connect with us
Malayali Express

Malayali Express

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ഇനി നേപ്പാളിലെ നിരത്തുകളില്‍; ആദ്യ ബാച്ച് കയറ്റി അയച്ചു

KERALA

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ഇനി നേപ്പാളിലെ നിരത്തുകളില്‍; ആദ്യ ബാച്ച് കയറ്റി അയച്ചു

Published

on

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷയായ നീം ജി ഇനി നേപ്പാളിലെ നിരത്തുകളില്‍ ഓടും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മെബൈല്‍ ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇലക്ട്രിക് ഓട്ടോ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യാന്‍ തുടങ്ങി. ആദ്യ ബാച്ച് ഇ ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിച്ചു.

ആദ്യഘട്ടത്തില്‍ 25 ഓട്ടോകളാണ് നേപ്പാളിലേക്ക് കയറ്റി അയച്ചത്. വാഹനങ്ങളുടെ അനുബന്ധ രേഖകള്‍ നേപ്പാളിലെ ഡീലര്‍മാര്‍ക്ക് മന്ത്രി കൈമാറി. നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവടങ്ങളിലേക്ക് കൂടി ഓട്ടോ കയറ്റി അയക്കുമെന്ന് മന്ത്രി പറഞ്ഞു. കെനിയ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്‍െ്റ ദൈനംദിന ഇടപെടലും കെ.എ.എല്‍ ജീവനക്കാരുടെ ശ്രമകരമായ പ്രവര്‍ത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയര്‍ച്ചയിലേക്ക് എത്തിച്ചത്. സര്‍ക്കാര്‍ 24 കോടി രൂപയാണ് കെ.എ.എല്ലിന് നല്‍കിയത്. കോവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നല്‍കും. എല്ലാ ജില്ലകളിലും വനിതകള്‍ക്ക് ഇ ഓട്ടോ നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കും. വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന വനിതാ സഹകരണ സംഘങ്ങളിലെ 25 പേര്‍ക്ക് ഇ ഓട്ടോ സബ്സിഡിയോടെ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതിയിലൂടെ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുമേലാ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ നയം. കെ.എം.എം.എല്ലില്‍ ആധൃനിക ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചതിലൂടെ 12 കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളിലെ ആവശ്യങ്ങള്‍ക്കായി നല്‍കിത്തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

Continue Reading

Latest News