Connect with us
Malayali Express

Malayali Express

രാജ്യം കോവിഡ് മുക്തമായിട്ടില്ല; വാക്സിന്‍ കണ്ടെത്തുന്നത് വരെ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി

INDIA

രാജ്യം കോവിഡ് മുക്തമായിട്ടില്ല; വാക്സിന്‍ കണ്ടെത്തുന്നത് വരെ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി

Published

on

കോവിഡ് ജാഗ്രതയില്‍ കുറവ് വരുത്താറായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക്ഡൗണ്‍ മാത്രമേ രാജ്യത്ത് നീക്കിയിട്ടുള്ളൂ. എന്നാല്‍ വൈറസ് വിട്ടുപോയിട്ടില്ല. രോഗവ്യാപന നിരക്ക് കുറഞ്ഞിട്ടുണ്ട്. അത് ആശ്വാസകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാം ശരിയായി എന്ന ആത്മവിശ്വാസത്തിന് സമയമായിട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി.

ചിലര്‍ കൊറോണ വൈസിനെ ലഘൂകരിച്ച് കാണുന്നു. മാസ്‌ക് ഒഴിവാക്കുന്നത് സമൂഹത്തിന് ആപത്താണെന്നും മോഡി പറഞ്ഞു. പൂര്‍ണ്ണ ഫലം ലഭിക്കുന്നത് വരെ പോരാട്ടം തുടരണം. ആരോഗ്യപ്രവര്‍ത്തകര്‍ നിസ്വാര്‍ത്ഥ സേവനമാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. വാക്സിന്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ ലഭ്യമാകുന്നത് വരെ ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഘോഷ വേളകളിലും ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പത്ത് കോടി പരിശോധനകള്‍ നടത്താനുള്ള ശ്രമത്തിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി, നവരാത്രി, ദസറ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ആറ് മണിക്ക് തുടങ്ങിയ രാജ്യത്തോടുള്ള സന്ദേശം 15 മിനിറ്റ് നീണ്ടുനിന്നു.

Continue Reading

Latest News