Connect with us
Malayali Express

Malayali Express

വി.എസിന് ഇന്ന് 97 ാം പിറന്നാള്‍

KERALA

വി.എസിന് ഇന്ന് 97 ാം പിറന്നാള്‍

Published

on

വി.എസ് അച്യൂതാനന്ദന് ഇന്ന് 97 ആം പിറന്നാള്‍. പതിവ് പോലെ വലിയ ആഘോഷങ്ങളിലാതെയാണ് ഇത്തവണയും പിറന്നാള്‍. ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ട് കഴിഞ്ഞ കുറേ മാസങ്ങളായി വിഎസ് പൊതു വേദികളില്‍ സജീവമല്ല. സമകാലിക രാഷട്രീയ ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ നേതാവാണ് വി.എസ് അച്യുതാനന്ദന്‍.

1923 ഒക്ടോബര്‍ 20 നാണ് വേലിക്കകത്ത് ശങ്കരന്‍ അച്യൂതാനന്ദന്‍ എന്ന വി.എസ് അച്യൂതാനന്ദന്‍റെ ജനനം.നാല് വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. 11ാം വയസ്സില്‍ അച്ഛനും മരിച്ചപ്പോള്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി. സഹോദരനൊപ്പം തയ്യല്‍ ജോലിയും പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.കയര്‍ ഫാക്ടറിയിലെ തൊഴിലാളി ജീവിതമാണ് വിഎസിനെ നേതാവാക്കുന്നത്.
പുന്നപ്രവയലാര്‍ സമരത്തിന് നേതൃത്വം നല്‍കിയ വിഎസ് നിരവധി പൊലീസ് പീഠനങ്ങളും ഏറ്റ് വാങ്ങി. 1964 ല്‍ സിപിഐ ദേശീയ കൌണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരില്‍ അവശേഷിക്കുന്ന നേതാവാണ് വിഎസ്.പതിറ്റാണ്ടുകള്‍ നീണ്ട വിഎസിന്‍റെ പോരാട്ട ചരിത്രം പാര്‍ട്ടി ചരിത്രം തന്നെയാണ്.

Continue Reading

Latest News