Connect with us
Malayali Express

Malayali Express

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്​ച നടത്തി

GULF

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്​ടാവുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്​ച നടത്തി

Published

on

ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഉപദേഷ്​ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫയുമായി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്​തവ കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശക്തമായ നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി.

വരുംകാലങ്ങളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ശൈഖ് സല്‍മാന്‍ പങ്കുവെച്ചു. പുതുതായി ഏല്‍പിക്കപ്പെട്ട ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News