Connect with us
Malayali Express

Malayali Express

ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആദിവാസി യുവതി കാട്ടുപാതയില്‍ പ്രസവിച്ചു

KERALA

ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആദിവാസി യുവതി കാട്ടുപാതയില്‍ പ്രസവിച്ചു

Published

on

മലപ്പുറം: ആദിവാസി യുവതി ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കാട്ടുപാതയില്‍ പ്രസവിച്ചു. ആനമറി – പുഞ്ചക്കൊല്ലി കാട്ടുപാതയില്‍ താനിക്കയറ്റത്തില്‍ ഇന്നലെ രാവിലെ എട്ടരയോടെയാണ് യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

ജനവാസ കേന്ദ്രത്തില്‍ നിന്നു നാല് കിലോമീറ്ററോളം അകലെ വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിലാണ് യുവതി താമസിക്കുന്നത്. ഉള്‍ക്കാട്ടിലുള്ള കോളനിയില്‍നിന്നുള്ള കാട്ടുപാത തകര്‍ന്ന് കിടക്കുകയാണ്. ഒരു കിലോമീറ്ററോളെ ​ഗര്‍ഭിണിയുമായി കുടുംബം നടന്നെത്തി. പുഞ്ചക്കൊല്ലി കടവില്‍നിന്ന് ചങ്ങാടത്തില്‍ ഇക്കരെയെത്തി ജീപ്പില്‍ കയറ്റിയെങ്കിലും വഴിമദ്ധ്യേ പ്രസവവേദന അനുഭവപ്പെട്ടതോടെ കാട്ടുപാതയില്‍ ഇറക്കിക്കിടത്തുകയായിരുന്നു. മിനിറ്റുകള്‍ക്കകം യുവതി പ്രസവിച്ചു.

പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആംബുലന്‍സി‍ല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.

Continue Reading

Latest News