Connect with us
Malayali Express

Malayali Express

ബാ​ര്‍​ കോ​ഴ ആ​രോ​പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ജോ​സ് കെ. ​മാ​ണി പ​ത്തു​കോ​ടി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് ബി​ജു ര​മേ​ശ്

KERALA

ബാ​ര്‍​ കോ​ഴ ആ​രോ​പ​ണം പി​ന്‍​വ​ലി​ക്കാ​ന്‍ ജോ​സ് കെ. ​മാ​ണി പ​ത്തു​കോ​ടി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന് ബി​ജു ര​മേ​ശ്

Published

on

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബാ​​​​ര്‍ കോ​​​​ഴ ആ​​​​രോ​​​​പ​​​​ണം പി​​​​ന്‍​​​​വ​​​​ലി​​​​ക്കാ​​​​ന്‍ ജോ​​​​സ് കെ. ​​​​മാ​​​​ണി 10 കോ​​​​ടി രൂ​​​​പ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തെ​​​​ന്ന് ബാ​​​​റു​​​​ട​​​​മ ബി​​​​ജു ര​​​​മേ​​​​ശ്. മാണിക്കെതിരെ ഉന്നയിച്ച ആരോപണം ശരിയല്ലെന്നു മാധ്യമങ്ങളോടു വെളിപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ ഉന്മൂലനം ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയതായും ബിജു രമേശ് ആരോപിച്ചു. ബാര്‍കോഴക്കേസ് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

3 തവണ ജോസ് കെ.മാണി ബന്ധപ്പെട്ടു. ബാര്‍ ഉടമ ജോണ്‍ കല്ലാട്ടിന്റെ ഫോണിലാണു വിളിച്ചത്. ഭീഷണി വിലപ്പോവില്ലെന്നു കണ്ടപ്പോഴാണ് ആരോപണം പിന്‍വലിച്ചാല്‍ എന്തു വേണമെങ്കിലും ചെയ്യാമെന്ന വാഗ്ദാനം നല്‍കിയത്. മാധ്യമങ്ങളോടു പറയേണ്ട കാര്യം ജോണ്‍ കല്ലാട്ടിന്റെ മെയിലില്‍ നിന്നു തനിക്കു വന്നിരുന്നു. കേസ് അന്വേഷിച്ച വിജിലന്‍സിനെ ഇക്കാര്യമെല്ലാം അറിയിച്ചു. ഫോണ്‍ വിളിയുടെ ശബ്ദരേഖയും കൈമാറി. എന്നാല്‍ അവര്‍ അതേപ്പറ്റി അന്വേഷിച്ചില്ല. കോഴക്കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ജോസ് കെ.മാണിയുടെ വാദം ശരിയല്ലെന്നു ബിജു രമേശ് പറഞ്ഞു. സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി ബാര്‍ കോഴ ആരോപണത്തിനു ശേഷം ചര്‍ച്ച നടത്തിയിരുന്നു. കേസ് തടസ്സമായെന്നും ഇല്ലെങ്കില്‍ മാണി എല്‍ഡിഎഫിലേക്കു വരുമായിരുന്നുവെന്നും അവര്‍ തന്നോടു പറഞ്ഞു. ഇക്കാര്യം തനിക്ക് അറിയില്ലായിരുന്നു. അറിവുണ്ടായിരുന്നെങ്കില്‍ ആരോപണം ഉന്നയിക്കില്ലായിരുന്നു. മാണി മുഖ്യമന്ത്രിയായിരുന്നുവെങ്കില്‍ ബാറുകള്‍ തുറന്നു കിട്ടുമായിരുന്നു.

ബാ​​​​ര്‍​​​​ കോ​​​​ഴ​​​​ക്കേ​​​​സി​​​​നു പി​​​​ന്നി​​​​ലെ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യി​​​​ല്‍ പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യ്ക്കു​​​​ള്‍​​​​പ്പെ​​​​ടെ പ​​​​ങ്കു​​​​ണ്ടെ ന്ന ​​​​റി​​​​പ്പോ​​​​ര്‍​​​​ട്ടാ​​​​ണ് ക​​​​ഴി​​​​ഞ്ഞദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​ത്. ബി​​​​ജു ര​​​​മേ​​​​ശി​​​​ന്‍റെ പേ​​​​രും റി​​​​പ്പോ​​​​ര്‍​​​​ട്ടി​​​​ല്‍ പ​​​​രാ​​​​മ​​​​ര്‍​​​​ശി​​​​ച്ചി​​​​രു​​​​ന്നു. മു​​​​ന്‍​​​​ മ​​​​ന്ത്രി കെ. ​​​​ബാ​​​​ബു​​​​വി​​​​ന്‍റെ നി​​​​ര്‍​​​​ദേ​​​​ശപ്ര​​​​കാ​​​​രം പ​​​​ല​​​​ര്‍​​​​ക്കും പ​​​​ണം വീ​​​​തം വ​​​​ച്ച്‌ ന​​​​ല്‍​​​​കി. 50 ല​​​​ക്ഷം രൂ​​​​പ അ​​​​ന്ന​​​​ത്തെ എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി കെ. ​​​​ബാ​​​​ബു​​​​വി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ലും ഒ​​​​രു കോ​​​​ടി രൂ​​​​പ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ലും 25 ല​​​​ക്ഷം രൂ​​​​പ വി.എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ വീ​​​​ട്ടി​​​​ലും എ​​​​ത്തി​​​​ച്ചെ​​​​ന്നും ബി​​​​ജു ര​​​​മേ​​​​ശ് പ​​​​റ​​​​ഞ്ഞു.

Continue Reading

Latest News