Connect with us
Malayali Express

Malayali Express

സ്പിന്നിംഗ് മേഖലയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതായി മന്ത്രി ജയരാജന്‍ പറഞ്ഞു

KERALA

സ്പിന്നിംഗ് മേഖലയെ തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞതായി മന്ത്രി ജയരാജന്‍ പറഞ്ഞു

Published

on

ആലപ്പുഴ : പല കാരണങ്ങള്‍ കൊണ്ട് തകര്‍ന്ന് പോയ സ്പിന്നിംഗ് മേഖലയെ കഠിന പരിശ്രമത്തിലൂടെ തിരികെ കൊണ്ടുവരാന്‍ ഈ സര്‍ക്കാരിനു സാധിച്ചെന്ന് മന്ത്രി ഇ. പി. ജയരാജന്‍ പറയുകയുണ്ടായി. കരീലക്കുളങ്ങരയിലെ ആലപ്പി സഹകരണ സ്പിന്നിംഗ് മില്ലിലെ പുനരുദ്ധാരണ നവീകരണ വികസനപദ്ധതിയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മ പദ്ധയിലൊന്നായിട്ടാണ് ഈ പദ്ധതി നടത്തിയത് . 25,200 സ്പിന്റിലുകളുള്ള സ്പിന്നിംഗ് മില്ലായാണ് ഇതിനെ വിപുലീകരിച്ചിരിക്കുന്നത്. നൂലിന്റെ ഗുണനിലവാരവും മില്ലിന്റെ 20ശതമാനം ഉത്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഇതോടെ സാധിക്കും. ആഭ്യന്തര വിദേശ വിപണികള്‍ ഒരുപോലെ വിപുലീകരിക്കാന്‍ ഇത്തരത്തില്‍ കഴിയും . ആധുനികവത്കരണത്തിനും സ്പിന്റില്‍ ശേഷി വര്‍ദ്ധിപ്പിക്കാനുമായി 34 കോടി രൂപയാണ് പദ്ധതിയിലൂടെ ചെലവഴിച്ചത്. കുറഞ്ഞ ചെലവില്‍ കോട്ടണ്‍ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാന തലത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. യു. പ്രതിഭ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുകയുണ്ടായി .

കൂടാതെ എ.എം ആരിഫ് എം.പി മുഖ്യാതിഥിയായി. വ്യവസായ വകുപ്പ്‌സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

Continue Reading

Latest News