Connect with us
Malayali Express

Malayali Express

ആഗസ്​റ്റ്​ ഒന്നുമുതല്‍ കുവൈത്തില്‍നിന്ന്​ പോയത്​ രണ്ടുലക്ഷം പേര്‍

GULF

ആഗസ്​റ്റ്​ ഒന്നുമുതല്‍ കുവൈത്തില്‍നിന്ന്​ പോയത്​ രണ്ടുലക്ഷം പേര്‍

Published

on

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം വഴി​ ആഗസ്​റ്റ്​ ഒന്നുമുതല്‍ രാജ്യത്തിന്​ പുറത്തുപോയത്​ രണ്ടുലക്ഷത്തിലേറെ പേര്‍. ഞായറാഴ്​ച വരെ 1,97,000 പേര്‍ കുവൈത്ത്​ വിട്ടു. ഇക്കാലയളവില്‍ 1,35,000 പേര്‍ കുവൈത്തിലേക്കു​ വരുകയും ചെയ്​തു. 1965 വിമാനങ്ങളാണ്​ 80 ദിവസത്തിനിടെ കുവൈത്തിലേക്ക്​ വന്നത്​.

ഇസ്​തംബൂള്‍, ദുബൈ, ദോഹ എന്നിവിടങ്ങളിലേക്കാണ്​ ഭൂരിഭാഗം വിമാനങ്ങളും പോയത്​. കോവിഡ്​ പ്രതിരോധ ഭാഗമായി നിര്‍ത്തിവെച്ചതിനുശേഷം ആഗസ്​റ്റ്​ ഒന്നുമുതലാണ്​ കമേഴ്​സ്യല്‍ വിമാന സര്‍വിസ്​ പുനരാരംഭിച്ചത്​. 30 ശതമാനം ശേഷിയിലാണ്​ കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം കര്‍ശന നിയന്ത്രണങ്ങളോടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്​.
ഇന്ത്യ, ഇൗജിപ്​ത്​, ഫിലിപ്പീന്‍സ്​, ശ്രീലങ്ക ഉള്‍പ്പെടെ 34 രാജ്യങ്ങളില്‍നിന്ന്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ വിലക്ക്​ നിലവിലുള്ളതിനാലാണ്​ യാത്രക്കാരുടെ എണ്ണം കുറഞ്ഞത്​.കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ രാജ്യങ്ങള്‍ വിലക്കുള്ള പട്ടികയില്‍ വരുന്നു. യു.എ.ഇ, ഖത്തര്‍, തുര്‍ക്കി, എത്യോപ്യ ഉള്‍​പ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളില്‍ രണ്ടാഴ്​ച താമസിച്ച്‌​ ഇവി​ടങ്ങളില്‍നിന്ന്​ പ്രവാസികള്‍ കുവൈത്തിലേക്ക്​ വരുന്നുണ്ട്​.

കുവൈത്തിലേക്കു വരുന്ന യാത്രക്കാര്‍ക്ക്​ പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണ്​. ഇവിടെയെത്തിയാല്‍ രണ്ടാഴ്​ച നിര്‍ബന്ധിത വീട്ടുനിരീക്ഷണത്തില്‍ കഴിയണം. കുവൈത്തില്‍നിന്ന്​ പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാര്‍ www.kuwaitmosafer.com എന്ന ലിങ്കില്‍ രജിസ്​റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്​. വിമാന ടിക്കറ്റ്​ ഓണ്‍ലൈനായി ബുക്ക്​ ചെയ്​ത്​ മൊബൈലില്‍ ഡിജിറ്റലായി സൂക്ഷിക്കണം. പേപ്പര്‍ ടിക്കറ്റുകള്‍ അനുവദിക്കില്ല​.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News