Connect with us
Malayali Express

Malayali Express

ഓണത്തിരക്കല്ല; അരാജക ആള്‍ക്കൂട്ട സമരങ്ങളാണ് കോവിഡ് വ്യാപനം കൂട്ടിയതെന്ന് മുഖ്യമന്ത്രി

KERALA

ഓണത്തിരക്കല്ല; അരാജക ആള്‍ക്കൂട്ട സമരങ്ങളാണ് കോവിഡ് വ്യാപനം കൂട്ടിയതെന്ന് മുഖ്യമന്ത്രി

Published

on

കേരളത്തിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച സംഭവിച്ചുവെന്ന കേന്ദ്രമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് കുറച്ച കേരളത്തിന്റെ കാര്യത്തില്‍ അഭിമാനിക്കുന്നതിന് പകരം പലരും അസ്വസ്ഥരാവുകയാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. അത്തരക്കാരാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ മുന്നിട്ടിറങ്ങുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മരണനിരക്ക് കുറച്ചയ്ക്കാന്‍ കഴിഞ്ഞത് കൊണ്ടാണ് കേരളം അന്തരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടത്. കേരളം ഒരു ബഹുമതിക്കും പിന്നാലെ പോയിട്ടില്ല. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അംഗീകാരങ്ങള്‍ തേടിയെത്തിയതെന്നും അതില്‍ അഭിമാനിക്കുന്നതിന് പകരം ചിലര്‍ അസ്വസ്ഥരാകുന്നത് ആശ്ചര്യജനകമാണെന്നും മുഖ്യമ്രന്തി പറഞ്ഞു.

ഓണക്കാലത്ത് വളരെയധികം ഇളവുകള്‍ അനുവദിച്ചുവെന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. ചെറിയ ഇളവുകള്‍ മാത്രമാണ് അനുവദിച്ചത്. തിരക്ക് നിയന്ത്രിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലീസ് പുറപ്പെടുവിച്ചിരുന്നു. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം പാടില്ലെന്നും അനാവശ്യ യാത്രകള്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. പോലീസ് എടുത്ത കേസുകളുടെ എണ്ണവും അറസ്റ്റിലായ വ്യക്തികളുടെ എണ്ണവും ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യമായ അരാജക സമരങ്ങളാണ് രോഗവ്യാപനം വര്‍ദ്ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ രംഗത്തിറങ്ങി. മാക്സ് വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചും സമര രംഗത്തിറങ്ങാന്‍ ചിലര്‍ ആഹ്വാനം ചെയ്തു. ഓണക്കാലത്ത് കാര്യങ്ങള്‍ കൈവലട്ട് പോകുന്ന സ്ഥിതി ഉണ്ടായില്ല. എന്നാല്‍ അനാവശ്യ സമരങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നത് ആയിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Latest News