Connect with us
Malayali Express

Malayali Express

ഐ.പി.എല്‍: ധോണി 200 കടന്നു

LATEST NEWS

ഐ.പി.എല്‍: ധോണി 200 കടന്നു

Published

on

ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടം ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എം.എസ്. ധോണിക്ക്. ഷെയ്ഖ് സയദ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കളിക്കാനിറങ്ങിയതോടെ ധോണി ഐ.പി.എല്ലില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ടീം മുന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന ധോണി ഐ.പി.എല്ലിലെ എല്ലാ സീസണുകളിലും കളിച്ചു.
ചെന്നൈ സൂപ്പര്‍ കിങ്സിന് രണ്ടു വര്‍ഷത്തെ വിലക്ക് ലഭിച്ചപ്പോള്‍ അദ്ദേഹം റൈസിങ് പുനെ സൂപ്പര്‍ ജയന്റസിന്റെ ഭാഗമായി. ധോണിയുടെ നായക മികവില്‍ സി.എസ്.കെ. (2010, 2011, 2018) മൂന്നുവട്ടം ഐ.പി.എല്‍. കിരീടം നേടി. ഐ.പി.എല്ലിലെ മികച്ച നായകന്‍മാരില്‍ ഒരാളുമാണ്.
199 മത്സരങ്ങളിലായി 137.67 സ്ട്രൈക്ക് റേറ്റില്‍ 4568 റണ്ണാണു ധോണി നേടിയത്. 23 അര്‍ധ സെഞ്ചുറികളും ധോണിയുടെ പേരിലുണ്ട്. 13-ാം സീസണിന്റെ ആദ്യത്തില്‍ തന്നെ സഹതാരം സുരേഷ് റെയ്നയെ ധോണി മറികടന്നിരുന്നു. 193 മത്സരങ്ങള്‍ കളിച്ച റെയ്നയായിരുന്നു ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ് കൈവശപ്പെടുത്തിയിരുന്നത്.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ആ റെക്കോഡ് 197 മത്സരങ്ങളെന്നു തിരുത്തി സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ മുന്‍ നായകന്‍ ദിനേഷ് കാര്‍ത്തിക്ക് (191), ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ നായകന്‍ വിരാട് കോഹ്ലി (186) എന്നിവരും പട്ടികയിലുണ്ട്. ധോണി 183 മത്സരങ്ങള്‍ നായകനായാണു കളിച്ചത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്സിനെ കളിച്ച എല്ലാ സീസണിലും പ്ലേ ഓഫിലെത്തിക്കാനും ധോണിക്കായി. സൂപ്പര്‍ കിങ്സിനെ എട്ട് ഫൈനലുകളിലെത്തിക്കാനും ധോണിക്കായി. കാര്യമായ പരുക്കുകളില്ലാതെ ഇത്രയും കാലം കളിക്കാനായതിനെ വലിയ ഭാഗ്യമായാണു കാണുന്നതെന്നു ടോസിനെത്തിയപ്പോള്‍ ധോണി പറഞ്ഞു.

Continue Reading

Latest News