Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 7469 പേര്‍ രോഗമുക്തര്‍

KERALA

സംസ്ഥാനത്ത് തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 7469 പേര്‍ രോഗമുക്തര്‍

Published

on

സംസ്ഥാനത്ത് തിങ്കളാഴ്ച 5022 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മരണം 21. 92731 പേര്‍ ചികിത്സയില്‍ കഴിിുന്നു. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. ഉറവിടം 647 പേര്‍. രോഗബാധ സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 36599 സാമ്പിളുകള്‍ പരിശോധിച്ചു. 7469 പേര്‍ രോഗമുക്തരായി.

രോഗം ഉച്ചസ്ഥായിയില്‍ എത്തുന്ന അവസ്ഥ വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ ശാ്ക്തീകരിക്കാന്‍ ആവശ്യമായ സമയം ലഭ്യമായി. രോഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും കഴിഞ്ഞു. ജീവന്‍ രക്ഷിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനും സാധിച്ചു. അതിന്‍െ്റ ഭാഗമായി മരണങ്ങള്‍ പരമാവധി തടയാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാമാരിയെ ശാസ്ത്രീയമായി തടയുക എന്നതാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. അതിന്‍െ്റ ഭാഗമായി മറ്റിടങ്ങളിലേക്കാള്‍ മരണ നിരക്ക് കുറയ്ക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബറില്‍ ഇതുവരെയുള്ള മരണ നിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചത് അഭിമാനാര്‍ഹമായ നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News