Connect with us
Malayali Express

Malayali Express

സ്വര്‍ണക്കടത്ത് അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയില്‍ : രമേശ് ചെന്നിത്തല

KERALA

സ്വര്‍ണക്കടത്ത് അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയില്‍ : രമേശ് ചെന്നിത്തല

Published

on

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ശിവശങ്കര്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ശിവശങ്കറിനെയും രക്ഷിക്കാനാണ് പരസ്പരം ശ്രമിക്കുന്നത്. ശിവശങ്കര്‍ ആദ്യം നെഞ്ച് വേദന എന്നും ഇപ്പോള്‍ നടുവേദന എന്നും പറഞ്ഞ് ആശുപത്രിയില്‍ കിടക്കുന്നത് അറസ്റ്റ് തടയാനാണ്. കേരള പിറവി ദിനത്തില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Continue Reading

Latest News