USA
ലിസ മോൺഗോമറിയുടെ വധശിക്ഷ ഡിസംബർ 8ന്

പി പി ചെറിയാൻ
കാൻസസ് ∙ യുഎസിൽ 67 വർഷത്തിനു ശേഷം ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. എട്ടുമാസം ഗർഭിണിയായ ബോബി ജെ. സ്റ്റിനെറ്റിനെ (23) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, വയറുകീറി പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ ശിക്ഷിക്കപ്പെട്ട ലിസ മോൺഗോമറിയുടെ (43) വധശിക്ഷ ഡിസംബർ 8ന് നടപ്പാക്കുമെന്ന് ഫെഡറൽ അധികൃതർ അറിയിച്ചു.
2004 ൽ ആയിരുന്നു സംഭവം. കാൻസസിലുള്ള വീട്ടിൽ നിന്നും വാഹനത്തിൽ മിസേറിയിലുള്ള ബോബിയുടെ വീട്ടിൽ മോൺഗോമറി എത്തുകയായിരുന്നു. വീട്ടിൽ കയറിയ മോൺഗോമറി ബോബിയെ കടന്നാക്രമിച്ചു. ബോധരഹിതയായ ബോബിയുടെ വയർ കത്തി ഉപയോഗിച്ചു കീറി. ഇതിനിടയിൽ ബോധം തിരിച്ചു കിട്ടിയ ബോബി ഇവരുമായി മൽപിടുത്തം നടത്തി. ഒടുവിൽ മോൺഗോമറി കഴുത്ത് ഞെരിച്ചു യുവതിയെ കൊലപ്പെടുത്തി ഉദരത്തിൽ നിന്നും കുഞ്ഞിനെ എടുത്തു രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ജീവനോടെ കണ്ടെത്തി. 2004 ഡിസംബർ 16 ന് ഇവർക്കു വധശിക്ഷ വിധിച്ചിരുന്നു. അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി. മാനസിക വിഭ്രാന്തി മൂലമാണ് ലിസ കുറ്റം ചെയ്തതെന്ന വാദം കോടതി അംഗീകരിച്ചില്ല.
അമേരിക്കയിൽ 1953 ജൂൺ 19 നായിരുന്നു അവസാനമായി ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കിയത്.
-
INDIA5 hours ago
സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം; ബിസിജി, റോട്ടാ വാക്സിന് നര്മാണത്തെ ബാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
-
KERALA5 hours ago
തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി: രണ്ട് മരണം, 18 പേര്‍ക്ക് പരിക്കേറ്റു
-
INDIA5 hours ago
ബിഎസ്എഫിനെതിരെ തൃണമൂല്‍ ഉന്നയിച്ച ആരോപണം നിര്‍ഭാഗ്യകരം; തിരഞ്ഞെടുപ്പ് കമ്മിഷന്
-
KERALA5 hours ago
അഞ്ചാം ദിനം കോവിഡ് വാക്സിന് സ്വീകരിച്ചത് 12,120 ആരേഗ്യപ്രവര്‍ത്തകര്‍; സംസ്ഥാനത്ത് ഇതുവരെ 47,893 പേര് വാക്സിന് സ്വീകരിച്ചു
-
INDIA5 hours ago
കാട്ടാനയെ തുരത്താന്‍ ടയറില്‍ തീ കൊളുത്തി എറിഞ്ഞു; തീ പടര്‍ന്ന് ആന ചരിഞ്ഞു
-
KERALA5 hours ago
എല്ലാ ജില്ലകളിലും അദാലത്ത്; പരാതികള്‍ നേരിട്ട് കേള്‍ക്കാന്‍ മന്ത്രിമാര്‍
-
KERALA5 hours ago
നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കളങ്കപ്പെട്ട ദിവസം, കേരളമെന്നത് സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് പിണറായി കരുതരുത്: കെ. സുരേന്ദ്രന്
-
INDIA5 hours ago
അമിത് ഷായുടെ അക്കൗണ്ട് മരവിപ്പിച്ചതില്‍ ട്വിറ്ററിനോട് വിശദീകരണം തേടി ഐ.ടി. പാര്‍ലമെന്ററി സമിതി