Connect with us
Malayali Express

Malayali Express

കോവിഡ്: ജനങ്ങൾ യാത്ര ഒഴിവാക്കി വീടുകളിൽ കഴിയണമെന്ന് മെർക്കലിന്റെ അഭ്യർഥന

EUROPE

കോവിഡ്: ജനങ്ങൾ യാത്ര ഒഴിവാക്കി വീടുകളിൽ കഴിയണമെന്ന് മെർക്കലിന്റെ അഭ്യർഥന

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ ∙ ജർമൻ ജനത കഴിവതും യാത്രകൾ ഒഴിവാക്കി, വീടുകളിൽ കഴിയണമെന്ന് ചാൻസലർ മെർക്കൽ ഒരു വിഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു.

ആഘോഷങ്ങൾ ഒഴിവാക്കി, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് മെർക്കൽ തുടർന്ന് പറഞ്ഞു.‌ സ്വന്തം ആരോഗ്യമാണ് പരമപ്രധാനം, കോവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം.

സ്കൂളും, കിൻഡർ ഗാർഡനുകളും അടഞ്ഞ് കിടക്കില്ലെന്ന് മെർക്കൽ ഉറപ്പ് നൽകി. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതെ വ്യവസായശാലകൾ തുറന്നു തന്നെ പ്രവർത്തിക്കാൻ മെർക്കൽ ജർമൻ ജനതയുടെ പിൻതുണ തേടി. സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്താതെ ജനം കർക്കശമായി പാലിക്കണമെന്ന് മെർക്കൽ വീണ്ടും അഭ്യർഥിച്ചു.

ജർമനിയിൽ ശനിയാഴ്ച 7830 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Continue Reading

Latest News