Connect with us
Malayali Express

Malayali Express

ജർമനിയിൽ നിന്നും മലയാളത്തിൽ ഒരു ജർമൻ ക്ലാസ്സ്

EUROPE

ജർമനിയിൽ നിന്നും മലയാളത്തിൽ ഒരു ജർമൻ ക്ലാസ്സ്

Published

on

ബർലിൻ : വർധിച്ച ജോലിസാധ്യതയും ഉയർന്ന ശമ്പളവും വാഗ്‌ദാനം ചെയ്യുന്ന ജർമനിയിലേക്ക് ഉന്നതപഠനത്തിനും ജോലിക്കുമായി കുടിയേറുന്ന മലയാളികളുടെ എണ്ണം പ്രതിവർഷം കൂടിവരികയാണ്. ജർമൻ ഭാഷാപഠനമാണ് അവരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം. ജർമൻ ഭാഷാ പ്രാവീണ്യം ആറ് പടികളായിട്ടാണ് നിർണ്ണയിക്കപ്പെടുന്നത് – A1, A2, B1, B2, C1, C2. ഇതിൽ B2 ലെവൽ വിജയിച്ചാൽ മാത്രമാണ് നിലവിൽ ജർമനിയിൽ ഒരു ജോലി നേടാൻ കഴിയുകയുളളു.

ജർമൻ പുതുതായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും ഇതാ ഒരു സന്തോഷവാർത്ത. തുടക്കക്കാർക്കു വേണ്ടിയുള്ള അടിസ്ഥാനക്ലാസ്സുകളും നിലവിൽ B1, B2, പഠിക്കുന്നവർക്ക് മാതൃഭാഷയിൽത്തന്നെ ജെർമൻ ഗ്രാമ്മർ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ക്ലാസ്സുകൾ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. കഴിഞ്ഞ 12 വർഷങ്ങളായിട്ട് ജർമനിയിൽ ജീവിക്കുന്ന ഫാ. റോബിൻ ആണ് ക്ലാസ്സുകൾ എടുക്കുന്നത്. അദ്ദേഹം ചെറുപുഷ്പസഭയുടെ സെന്റ് തോമസ് പ്രൊവിൻസ് അംഗമാണ്. youtube.com/c/robincst എന്ന യൂട്യൂബ് ചാനലിൽ അദ്ദേഹത്തിന്റെ ക്ലാസ്സുകൾ ലഭ്യമാണ്.
കൊറോണമൂലം ജർമനിയിൽ കുർബാനകളും മറ്റു കൂദാശകളുമൊക്കെ നിർത്തിവച്ച സാഹചര്യത്തിൽ തന്റെ വിരസമായ ദിവസങ്ങളിൽ നിന്ന് രക്ഷനേടാനും, അത് മറ്റുള്ളവർക്കുകൂടി ഉപകാരമാകുന്ന വിധത്തിൽ ചിലവഴിക്കാനുമുള്ള ആഗ്രഹത്തിൽ നിന്നാണ് ഇങ്ങനൊരു സംരംഭം രൂപപെട്ടതെന്ന് ഫാ. റോബിൻ പറയുന്നു.
റോബിനച്ചന്റെ ഈ സംരംഭം തങ്ങൾക്ക് ഒത്തിരി സഹായകരമാണെന്നാണ് ജർമൻ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾ പറയുന്നത്. കൊറോണമൂലം ഇപ്പോൾ വിദ്യാഭാസസ്ഥാപനങ്ങളെല്ലാം അടച്ചിരിക്കുന്നതിനാൽ വീട്ടിൽ ഇരുന്നുതന്നെ തങ്ങളുടെ ഭാഷ മെച്ചപ്പെടുത്താനും ജർമൻ ഗ്രാമർ തങ്ങളുടെ മാതൃഭാഷയിൽത്തന്നെ മനസ്സിലാക്കാനും ഈ ക്ലാസ്സുകളിലൂടെ ധാരാളം കുട്ടികൾക്ക് കഴിയുന്നു.

Continue Reading

Latest News