Connect with us
Malayali Express

Malayali Express

‘സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ’ അവധിക്കാല ഓൺലൈൻ ധ്യാനം

EUROPE

‘സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ’ അവധിക്കാല ഓൺലൈൻ ധ്യാനം

Published

on


ബാബു ജോസഫ്

ലണ്ടൻ ∙ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കും ടീനേജുകാർക്കുമായി ഒക്ടോബർ മാസത്തിലെ സ്കൂൾ അവധിക്കാലത്ത് 25 മുതൽ 27 വരെയും ( ഞായർ, തിങ്കൾ, ചൊവ്വ) തുടർന്ന് 28 മുതൽ 30 വരെയും (ബുധൻ, വ്യാഴം, വെള്ളി ) തീയതികളിൽ ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ റജിസ്റ്റർ ചെയ്യാം. സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള കുട്ടികളുടെ ധ്യാനം. ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെയാണ് 13 വയസ്സുമുതൽ 17 വരെയുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.
കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും.
വിവരങ്ങൾക്ക്; തോമസ് 07877508926.

Continue Reading

Latest News