Connect with us
Malayali Express

Malayali Express

പാര്‍ക്കിങ്ങിന്​ അനധികൃത പിരിവ്​: 10 പേര്‍ അറസ്​റ്റില്‍

GULF

പാര്‍ക്കിങ്ങിന്​ അനധികൃത പിരിവ്​: 10 പേര്‍ അറസ്​റ്റില്‍

Published

on

കുവൈത്ത്‌ സിറ്റി: വാഹന പാര്‍ക്കിങ്ങിന്​ അനധികൃതമായി പിരിവ്​ നടത്തിയ പത്തംഗ സംഘം അറസ്​റ്റിലായി. അല്‍റായിയിലെ വാണിജ്യ സമുച്ചയത്തിലെ പാര്‍ക്കിങ്​ സ്ഥലം കൈയടക്കി വാഹന ഉടമകളെ ചൂഷണം ചെയ്​തിരുന്ന ബംഗ്ലാദേശി സംഘമാണ്​ പിടിയിലായത്​. മാനവ വിഭവശേഷി സമിതിയാണ്​ ഇവരെ പിടികൂടിയത്​.

സൗജന്യ കാര്‍ പാര്‍ക്കിങ്​ കൈയടക്കി, സ്ഥലം അനുവദിക്കുന്നതിന്​ വാഹന ഉടമകളില്‍ നിന്ന് രണ്ട്​ ദീനാര്‍ വീതം വാങ്ങുകയായിരുന്നു ഇവര്‍. സ്വന്തം വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ടായിരുന്നു സ്ഥലം കൈയടക്കിയത്‌. വാഹന ഉടമകളില്‍നിന്ന്​ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ്​ മാനവ വിഭവശേഷി സമിതിയിലെ അന്വേഷണ വിഭാഗം സ്ഥലത്തെത്തി ഇവരെ പിടികൂടിയത്‌. പ്രതിദിനം 200 ദീനാറോളം ഇവര്‍ സമ്പാദിച്ചിരുന്നു. പിരിവ്‌ സംഖ്യ 10 പേരും തുല്യമായി വീതിച്ചെടുക്കാറായിരുന്നു പതിവ്‌.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News