KERALA
കേരളം കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണം : മുഖ്യമന്ത്രി

പാലക്കാട്: പരിസ്ഥി മലിനീകരണം പോലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനം ഒരു കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വരും തലമുറയ്ക്ക് നല്കാവുന്ന മഹത്തായ സംഭാവനയായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ പച്ചത്തുരുത്തുകളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിതകേരളം മിഷന്റെ ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണ്.
2019 ല്‍ പരിസ്ഥിതി ദിനത്തില്‍ ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ട് ഹരിതകേരള മിഷന് ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി ഒരു വര്‍ഷം കൊണ്ട് 1261 പച്ചത്തുരുത്തുകളാണ് പൂര്‍ത്തിയാക്കിയത്. ആവാസവ്യവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പച്ചത്തുരുത്തുകള്‍ക്ക് സാധിച്ചു. പ്രളയം പോലുള്ള പ്രയാസങ്ങള്‍ക്കിടയിലും മികച്ച ജനപങ്കാളിത്തത്തോടെ 590 പഞ്ചായത്തുകളിലായി 454 ഏക്കര്‍ പ്രദേശത്താണ് പച്ചത്തുരുത്തുകള്‍ കണ്ടെത്താനായത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഔഷധച്ചെടികള്‍, വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, ജൈവവേലി, കണ്ടല്‍ച്ചെടികള്‍, മുളകള്‍ തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ സസ്യങ്ങള്‍ കൊണ്ടാണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. വിവിധങ്ങളായ തൈകളെ വളര്‍ത്തിയെടുക്കുന്നത് ജൈവവൈവിധ്യത്തിന്റെ ചെറുമാതൃകകളാണ്.
-
INDIA20 hours ago
കന്നഡ നടി ജയശ്രീ രാമയ്യ മരിച്ച നിലയില്‍
-
KERALA22 hours ago
സംസ്ഥാനത്ത് വെള്ളിയാഴ്ച പണിമുടക്ക്
-
KERALA22 hours ago
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
-
INDIA22 hours ago
കര്‍ഷകര സമരം: ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍കാര്‍ നിര്‍ദേശം
-
KERALA22 hours ago
എറണാകുളം ജില്ലയില്‍ കോവിഡ് പേസിറ്റീവ് കൂടുന്നു
-
KERALA23 hours ago
നഗ്നഫോട്ടോ കൈയിലുണ്ടെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയില്‍
-
INDIA24 hours ago
രാജ്യത്ത് കോവിഡ് വാക്സിന് സ്വീകരിച്ച രണ്ട് പേര് കൂടി മരിച്ചു
-
KERALA1 day ago
സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതം : ഹൈബി ഈഡന്