Connect with us
Malayali Express

Malayali Express

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും

LATEST NEWS

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും

Published

on

ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. ദുബായില്‍ ഇന്ന് രാത്രി 7:30ന് ആണ് മത്സരം. ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമും, മോശം ഫോമില്‍ ഉള്ള ടീമും തമ്മിലാണ് ഇന്ന് പോരാട്ടം. തുടര്‍ച്ചയായി അഞ്ച് മത്സരം ജയിച്ച്‌ തകര്‍പ്പന്‍ ഫോമില്‍ ഉള്ള മുംബൈ ഇന്ന് കൂടി ജയിച്ച്‌ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താന്‍ ആകും ശ്രമിക്കുക. നിലവില്‍ അവര്‍ രണ്ടാം സ്ഥാനത്താണ്.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ളൂരിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ന് പഞ്ചാബ് ഇറങ്ങുക. കൂടാതെ ഗെയില്‍ ടീമില്‍ എത്തിയത് ടീമിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. രോഹിത് ശര്‍മ-ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ട് ഇപ്പോള്‍ മിൿച ഫോമില്‍ ആണ് ആദ്യ പവര്‍ പ്ലേയില്‍ മികച്ച തുടക്കമാണ് അവര്‍ ടീമിന് നല്‍കുന്നത്. അതിന് ശേഷം എത്തുന്ന സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷനും മികച്ച ഫോമിലാണ്.

Continue Reading

Latest News