Connect with us
Malayali Express

Malayali Express

ബലാത്സംഗം ചെയ്തു, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി; നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ ഭാര്യയ്ക്കും മകനെതിരെ കേസ്

INDIA

ബലാത്സംഗം ചെയ്തു, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി; നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ ഭാര്യയ്ക്കും മകനെതിരെ കേസ്

Published

on

പ്രണയം നടത്തിച്ച് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തുവെന്ന പരാതിയില്‍ നടന്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ ഭാര്യയ്ക്കും മകനുമെതിരെ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മകന്‍ മഹാക്ഷയ് ചക്രബര്‍ത്തി, മിഥുന്റെ ഭാര്യ യോഗിത ബാലിക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

38കാരിയുടെ പരാതിയില്‍ ഓഷിവാര പോലീസ് സറ്റേഷനിലാണ് വ്യാഴാഴ്ച രാത്രിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2015 മുതല്‍ 2018 വരെ മഹാക്ഷയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും യുവതി പറയുന്നു. അന്തേരി വെസ്റ്റിലെ ആദര്‍ശ നഗറിലുള്ള മഹാക്ഷയുടെ ഫ്ളാറ്റില്‍ ഈ കാലയളവില്‍ താന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 2015ലാണ് മഹാക്ഷയ് ഈ ഫ്ളാറ്റ് വാങ്ങിയത്. ഒരിക്കല്‍ മഹാക്ഷയ് തനിക്ക് നല്‍കിയ ശീതളപാനീയം കുടിച്ച താന്‍ മയങ്ങിയെന്നും ഈ സമയം തന്നെ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.

ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിനായി ഗുളിക നല്‍കി. വിവാഹത്തെ കുറിച്ച് നിരന്തരം ആവശ്യപ്പെട്ടെങ്കിലും മഹാക്ഷയ് ഒഴിഞ്ഞുമാറുകയും 2018 ജനുവരിയില്‍ വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതേചൊല്ലി വഴക്കിട്ടു. മഹാക്ഷയുടെ അമ്മ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.

പിന്നീട് താന്‍ സഹോദരനൊപ്പം ഡല്‍ഹിയിലേക്ക് പോയി. അവിടെ 2018 ജൂണില്‍ മഹാക്ഷയ്ക്കും യോഗിത ബാലിക്കുമെതിരെ പരാതി നല്‍കി. ബലാത്സംഗം, സമ്മതമില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമറി. ഇരുവര്‍ക്കും ഡല്‍ഹി കോടതി മൂന്‍കൂര്‍ ജാമ്യവും അനുവദിക്കുകയായിരുന്നു.

കേസന്വേഷണം മുന്നോട്ടുപോകുന്നില്ലെന്ന് കണ്ടതോടെ 2020 മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ യുവതി പരാതി നല്‍കി. ഹര്‍ജി പരിഗണിച്ച കോടതി, സംഭവം നടന്നത് മുംബൈയില്‍ ആയതിനാല്‍ അവിടെ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഓഷിവാര പോലീസ് യുവതിയുടെ പരാതിയില്‍ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള പീഡനം, വിഷത്തിനു സമാനമായ വസ്തുനല്‍കി ദ്രോഹിക്കുക, വഞ്ചന, ഭീഷണിപ്പെടുത്തല്‍, ദുരുദ്ദേശത്തോടെ പെരുമാറി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹോണ്ടഡ് 3ഡി, ലൂട്ട് തുടങ്ങി ഏതാനും സിനിമകളില്‍ മഹാക്ഷയ് അഭിനയിച്ചിട്ടുണ്ട്.

Continue Reading

Latest News