Connect with us
Malayali Express

Malayali Express

കൊറോണ വൈറസ് പോയെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു

INDIA

കൊറോണ വൈറസ് പോയെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതാവിന് കോവിഡ് സ്ഥിരീകരിച്ചു

Published

on

കൊറോണ വൈറസ് പോയെന്ന് അവകാശപ്പെട്ട പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ദിലീപ് ഘോഷിന് ചെറിയ പനിയും മറ്റ് കോവിഡ് ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് പോയെന്ന് അവകാശപ്പെട്ട നേതാവാണ് ദിലീപ് ഘോഷ്. കൊറോണ വൈറസ് പോയിട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ റാലിയും യോഗങ്ങളും നടത്തുന്നത് തടയാനാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് എന്നായിരുന്നു ഘോഷിന്‍െ്റ ആരോപണം. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കെയായിരുന്നു ഘോഷിന്‍െ്റ ആരോപണം.

Continue Reading

Latest News