Connect with us
Malayali Express

Malayali Express

കോവിഡ് വാക്സിന്‍: അയല്‍രാജ്യങ്ങളെക്കൂടി സഹായിക്കാന്‍ നാം സജ്ജരായിരിക്കണമെന്ന് പ്രധാനമന്ത്രി

INDIA

കോവിഡ് വാക്സിന്‍: അയല്‍രാജ്യങ്ങളെക്കൂടി സഹായിക്കാന്‍ നാം സജ്ജരായിരിക്കണമെന്ന് പ്രധാനമന്ത്രി

Published

on

ആഗോള സമൂഹത്തെ കൂടി കണക്കിലെടുത്ത് വേണം ഇന്ത്യയുടെ വാക്സിന്‍ നിര്‍മ്മാണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അയല്‍രാ്യങ്ങളെയും മറ്റ് രാജ്യങ്ങളെയും സഹായിക്കാന്‍ നാം സജ്ജരായിരിക്കണം. വാക്സിന്‍ നിര്‍മ്മിച്ച് കഴിഞ്ഞാല്‍ രാജ്യത്തെ എല്ലാ ആളുകള്‍ക്കും എത്രയും വേഗം അത് എത്തിക്കാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ വിതരണം സംബന്ധിച്ച അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വാക്സിന്‍ നിര്‍മ്മാണത്തിന്‍െ്റ ഓരോ ഘട്ടവും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിന്‍ ഡോസുകള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനം വാക്സിനേഷന്‍ ക്ലിനിക്കുകള്‍ നിരീക്ഷിക്കുന്നതിനുള്ള നടപടികള്‍, സിറിഞ്ചുകള്‍ പോലുള്ള അനുബന്ധ ഉപകരണങ്ങളുടെ നിര്‍മ്മാണം തുടങ്ങിയവയിലും ശ്രദ്ധവേണം. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും വാക്സിന്‍ വിതരണത്തില്‍ മാതൃകയാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉത്സവ കാലമായതിനാല്‍ കോവിഡിനെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാമത്തെ യോഗമാണിത്.

Continue Reading

Latest News