Connect with us
Malayali Express

Malayali Express

ഉദ്ധവ് താക്കറെയ്ക്കെതിരെ മഹാരാഷ്ട്രാ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു: അമിത് ഷാ

INDIA

ഉദ്ധവ് താക്കറെയ്ക്കെതിരെ മഹാരാഷ്ട്രാ ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു: അമിത് ഷാ

Published

on

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ ഗവര്‍ണര്‍ ബി.എസ് കോഷിയാരി നടത്തിയ പരാമര്‍ശങ്ങള്‍ തള്ളി ആഭ്യന്തര മന്ത്രി അമിത് ഷാ. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഗവര്‍ണര്‍ ജാഗ്രത പാലിക്കണമെന്നും അത്തരം വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നെന്നും അമിത് ഷാ പറഞ്ഞു.

കോഷിയാരി എഴുതിയ കത്ത് താന്‍ വായിച്ചിരുന്നു. അത്തരമൊരു ഒഴുക്കന്‍ പ്രസ്താവന അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ ഒഴിവാക്കാമായിരുന്നു- അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമരത്തിലാണ്. ബി.ജെ.പി സമരത്തെ പരോക്ഷമായി പിന്തുണച്ച് കൊണ്ടാണ് ഗവര്‍ണറുടെ കത്ത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച ഉദ്ധവ് ദേവീദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണെന്നും ഹിന്ദുത്വം വിട്ട് ഉദ്ധവ് മതേതരവാദി ആയോയെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

Continue Reading

Latest News