Connect with us
Malayali Express

Malayali Express

നടുറോഡില്‍ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു

KERALA

നടുറോഡില്‍ കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു

Published

on

കടന്നല്‍ കുത്തേറ്റ് ബൈക്ക് യാത്രികന്‍ മരിച്ചു. മരത്തില്‍ നിന്നും റോഡിലേക്ക് പൊട്ടിവീണ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തിലാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആലച്ചക്കോണം സ്വദേശി ഉണ്ണികൃഷ്ണന്‍ ഗുരുതര പരിക്കേറ്റ് മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു 52കാരനായ ഉണ്ണികൃഷ്ണന്‍.
വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നത്. ഒറ്റശേഖരമംഗലംവാളികോട് റോഡിലുള്ള ചിറ്റന്‍കാലയില്‍ വെച്ചായിരുന്നു കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം.
ബൈക്കില്‍ കടന്നുപോകുകയായിരുന്ന ഉണ്ണികൃഷ്ണന്‍ കടന്നല്‍ക്കൂട്ടത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ പിന്തുടര്‍ന്ന് കുത്തുകയായിരുന്നു. ഏകദേശം അര കിലോമീറ്റര്‍ ദൂരം ഉണ്ണികൃഷ്ണന്‍ ഓടിയിരുന്നു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ റോഡില്‍ തന്നെ തളര്‍ന്നുവീഴുകയായിരുന്നു
കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ സ്ഥലത്തുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മീന്‍ കച്ചവടം ചെയ്യുകയായിരുന്ന സുദര്‍ശനന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Latest News