Connect with us
Malayali Express

Malayali Express

പന്നികളിലെ കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് പകരാമെന്ന് പുതിയ പഠനം

KERALA

പന്നികളിലെ കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് പകരാമെന്ന് പുതിയ പഠനം

Published

on

പന്നികളിലെ കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് പകരാമെന്ന് പുതിയ പഠനം. പന്നിക്കുഞ്ഞുങ്ങളില്‍ വയറിളക്കത്തിന് കാരണമാകുന്ന വൈറസ് മനുഷ്യരിലേയ്ക്ക് പകരാമെന്നും ഇത്തരത്തില്‍ രോഗബാധയുണ്ടായാല്‍ കോവിഡ് 19ന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടേക്കാമെന്നും പുതിയ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാരലിനയിലെ ഗവേഷകരാണ് ഈ വിവരം പുറത്തു വിട്ടത്.

സ്വൈന്‍ അക്യൂട്ട് ഡയേറിയ സിന്‍ഡ്രം കൊറോണ വൈറസ് അഥവാ സാഡ്സ് — കോവ് എന്നറിയപ്പെടുന്ന വൈറസിന് മനുഷ്യരിലേയ്ക്ക് പകരാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ലോകമെമ്പാടും പന്നികളെ ഭക്ഷണത്തിനായി വളര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകുന്നത്.
2016ല്‍ ഈ വൈറസിനെ ആദ്യമായി കണ്ടെത്തുമ്പോഴേയ്ക്കും ചൈനയില്‍ വൈറസ് വവ്വാലുകളില്‍ നിന്ന് വൈറസ് പന്നികളിലേയ്ക്ക് പടര്‍ന്നിരുന്നു.

മനുഷ്യരുടെ കരളിലും കുടലിലെ കോശങ്ങളിലും വൈറസിന് ഫലപ്രദമായി പെരുകാന്‍ കഴിയുന്നുണ്ടെന്നും ശ്വാസനാളിയിലെ കോശങ്ങളിലും വൈറസ് വളരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ‘മനുഷ്യരുടെ ശ്വാസകോശങ്ങളിലെയും കുടലുകളിലെയും കോശങ്ങളില്‍ പെരുകുമെന്നത് പുതിയ കൊറോണ വൈറസ് വകഭേദം ആഗോള സമ്ബദ്‍വ്യവസ്ഥയെയും മനുഷ്യരുടെ ആരോഗ്യത്തെയും ബാധിക്കാന്‍ കഴിവുണ്ടെന്നാണ് തെളിയിക്കുന്നത്.

Continue Reading

Latest News