Connect with us
Malayali Express

Malayali Express

യൂണിവേഴ്സ് ബോസ് അടിച്ചാല്‍ പന്ത് ഷാര്‍ജയില്‍ നിന്ന് അബുദാബിയില്‍ ചെന്നു വീഴും : യുവി

LATEST NEWS

യൂണിവേഴ്സ് ബോസ് അടിച്ചാല്‍ പന്ത് ഷാര്‍ജയില്‍ നിന്ന് അബുദാബിയില്‍ ചെന്നു വീഴും : യുവി

Published

on

ആദ്യ ഏഴ് മത്സരങ്ങളില്‍ ഇറക്കാതിരുന്നതിന് ശേഷം ഈ സീസണിലെ ആദ്യ മത്സരത്തിനായി ഇറങ്ങി ആ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും നേടി തന്റെ വരവറിയിച്ച താരമാണ് ക്രിസ് ഗെയ്ല്‍ . കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തില്‍ അഞ്ചു സിക്സും നാലു ഫോറുമടക്കം 53 റണ്‍സാണ് യൂണിവേഴ്സ് ബോസ് അടിച്ചുകൂട്ടിയത്.

ഗെയിലിന്റെ ആ മികച്ച ഇന്നിങ്‌സിന് ശേഷം അദ്ദേഹത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം യുവ്രാജ് സിങ് രംഗത്തെത്തി.
യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ല്‍ പന്ത് ശരിയായി മിഡില്‍ ചെയ്താല്‍ അത് ഷാര്‍ജയില്‍ നിന്ന് അബുദാബിയില്‍ ചെന്നു വീഴും എന്നായിരുന്നു യുവിയുടെ ട്വീറ്റ്. ഗെയിലിനൊപ്പം മികച്ച ബാറ്റിങ് നടത്തിയ കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും അഭിനന്ദിക്കാനും യുവി മറന്നില്ല.

കഴിഞ്ഞ ദിവസം പതിവിന് വിപരീതമായി മൂന്നാം സ്ഥാനത്താണ് ഗെയ്ല്‍ ഇറങ്ങിയത്. മത്സരത്തിനിടെ ഐ.പി.എല്ലില്‍ 4500 റണ്‍സെന്ന നാഴികക്കല്ലും ഗെയ്ല്‍ പിന്നിട്ടു. ഐ.പി.എല്‍ കരിയറിലെ ഗെയ്ലിന്റെ 29-ാം അര്‍ധ സെഞ്ചുറിയായിരുന്നു കഴിഞ്ഞ ദിവസം പിറന്നത്.

Continue Reading

Latest News