Connect with us
Malayali Express

Malayali Express

ജർമനിയിൽ കോവിഡ് വ്യാപനം കുതിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് മെർക്കൽ

EUROPE

ജർമനിയിൽ കോവിഡ് വ്യാപനം കുതിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് മെർക്കൽ

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ ∙ ജർമനിയിൽ കോവിഡ് വ്യാപനം കൂടുന്നതായി സൂചന. ഏപ്രിലിലെ കോവിഡ് വ്യാപന സംഖ്യയുടെ അടുത്ത് എത്തിയതായി ജർമൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ജർമനിയിലെ കോവിഡ് ബാധിതരുടെ സംഖ്യ 6638–യായി ഉയർന്നു. ഇതോടെ നിലവിൽ 46,900 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യം വൻ അപകടത്തിലേക്ക് നീങ്ങുകയാണെന്ന് ചാൻസലർ മെർക്കൽ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചു.

പതിനാറ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ബർലിനിൽ നടത്തിയ മാരത്തോൺ ചർച്ചകൾക്കുശേഷം രാജ്യത്ത് ഏകീകൃതമായ കർശന നടപടി സ്വീകരിക്കുവാൻ മെർക്കൽ ധാരണയായി.

മാസ്ക് ധരിച്ച് പുറത്തിറങ്ങുക, സാമൂഹ്യഅകലം പാലിക്കുക, ആഘോഷങ്ങളിലെ ജനപങ്കാളിത്വം പരിമിതമാക്കുക.ഹോട്ട് സ്പോട്ടുകളിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കുക, ബാറുകളും മറ്റും നേരത്തെ അടയ്ക്കുക, നിയമ ലംഘനം നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പാക്കുക എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾക്ക് ധാരണയായി. ജർമനിയിൽ ബർലിൻ ഉൾപ്പടെ പത്ത് പ്രമുഖ നഗരങ്ങൾ ഇപ്പോൾ ഹോട്ട് സ്പോട്ടുകളാണ്.

Continue Reading

Latest News