Connect with us
Malayali Express

Malayali Express

തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

KERALA

തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: സംസ്ഥാനത്തില്‍ ആദ്യം കോവിഡ് മുക്തമാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ നേട്ടത്തിലെത്തുന്ന മണ്ഡലത്തിന് അവാര്‍ഡ് വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ച്ചയായി മൂന്നാഴ്ച കോവിഡ് മുക്തമായിരിക്കണം എന്നതാണ് വ്യവസ്ഥ. മണ്ഡലത്തിലെ ആദ്യ തദ്ദേശ വാര്‍ഡ്, കൗണ്‍സില്‍, ഡിവിഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നു പൊയ്ക്കോണ്ടിരിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ രോഗനിരക്ക് കൂടുതലാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനെ മറികടക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News