Connect with us
Malayali Express

Malayali Express

കതാറയില്‍ പരമ്പരാഗത കരകൗശല പ്രദര്‍ശനം തുടങ്ങി

GULF

കതാറയില്‍ പരമ്പരാഗത കരകൗശല പ്രദര്‍ശനം തുടങ്ങി

Published

on

ദോഹ: മൂന്നാമത് പരമ്പരാഗത കരകൗശല പ്രദര്‍ശനത്തിന് കതാറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. 10 ദിവസം നീളുന്ന പ്രദര്‍ശനത്തി‍െന്‍റ ഉദ്ഘാടനം കതാറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്റാഹിം അല്‍ സുലൈതി നിര്‍വഹിച്ചു. ബില്‍ഡിങ്​ നമ്ബര്‍ 48ലാണ് പ്രദര്‍ശനം.

എല്ലാ ദിവസവും രാവിലെ ഒമ്പതുമുതല്‍ 12 വരെയും വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെയുമാണ് പ്രദര്‍ശന സമയം. എന്നാല്‍ ഇത്യോപ്യ, സിറിയ, ഫലസ്​തീന്‍, തുനീഷ്യ, മൊറോക്കോ, സുഡാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള പരമ്പരാഗത കരകൗശല സൃഷ്​ടികളുടെ പ്രദര്‍ശന കൗണ്ടറുകള്‍ വൈകീട്ട് നാല്മുതല്‍ രാത്രി 10 വരെയായിരിക്കും പ്രവര്‍ത്തിക്കുക.

ഖത്തര്‍ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളാണ് പ്രധാനമായും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. കരകൗശല മേഖലയിലെ വിദഗ്ധരുടെയും പരിചയസമ്പന്നരുടെയും വ്യത്യസ്​തവും വൈവിധ്യവുമാര്‍ന്ന കലാസൃഷ്​ടികളാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

കല േപ്രാത്സാഹിപ്പിക്കുകയെന്നത് കതാറയുടെ നയമാണെന്നും കലാ സാംസ്​കാരിക പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കതാറക്ക് വലിയ പങ്കാണുള്ളതെന്നും ഉദ്ഘാടനത്തോടനുബന്ധിച്ച്‌ ഡോ. സുലൈതി പറഞ്ഞു. ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള അതിജീവന സാധ്യതകള്‍ കൂടിയാണ് കതാറ തുറന്നുവെച്ചിരിക്കുന്നതെന്നും അവരുടെ ഉന്നമനത്തിനായി കതാറ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറില്‍നിന്നുള്ള ഏറ്റവും മികച്ച കരകൗശല സൃഷ്​ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. കോവിഡ്-19 പശ്ചാത്തലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി വിവിധ അതോറിറ്റികള്‍ മുന്നോട്ടുവെച്ച മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അടിസ്​ഥാനമാക്കി എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കതാറ ജനറല്‍ മാനേജര്‍ അറിയിച്ചു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News