Connect with us
Malayali Express

Malayali Express

പേള്‍ ഖത്തറില്‍ പുതിയ അഞ്ച് ശീതീകരിച്ച ബസ്​ സ്​റ്റോപ്പുകള്‍

GULF

പേള്‍ ഖത്തറില്‍ പുതിയ അഞ്ച് ശീതീകരിച്ച ബസ്​ സ്​റ്റോപ്പുകള്‍

Published

on

ദോഹ: പേള്‍ ഖത്തറില്‍ പുതിയ അഞ്ച് ശീതീകരിച്ച ബസ്​ സ്​റ്റോപ്പുകള്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു. പേള്‍ ഖത്തര്‍-ജിവാന്‍ ഐലന്‍ഡ് ഡെവലപ്പര്‍മാരായ യുനൈറ്റഡ് ഡെവലപ്മെന്‍റ് കമ്പനിയാണ് ബസ്​ സ്​റ്റോപ്പുകള്‍ നിര്‍മിച്ചിരിക്കുന്നത്.

പേള്‍ ഖത്തര്‍ മുതല്‍ ലെഗ്​തീഫിയ മെട്രാ സ്​റ്റേഷന്‍ വരെയുള്ള റൂട്ടിലാണ് ആധുനിക രീതിയില്‍ സജ്ജീകരിച്ച ബസ്​ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.

ലെഗതീഫിയ മെേട്രാ സ്​റ്റേഷനില്‍നിന്നും പേള്‍ ഖത്തറിലേക്കുള്ള ദോഹ മെട്രോലിങ്ക് സര്‍വിസായ എം110ലെ യാത്രക്കാര്‍ക്ക് പുതിയ ബസ്​ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ഏറെ സഹായകമാകും.

പോര്‍ട്ടോ അറേബ്യ ടവര്‍ 6, 7, 30 എന്നിവിടങ്ങളിലും മെദീന സെന്‍ട്രല്‍, ഖനാത് ക്വാര്‍ട്ടിയര്‍ എന്നിവിടങ്ങളിലുമാണ് ബസ്​ സ്​റ്റോപ്പുകള്‍ സ്​ഥിതി ചെയ്യുന്നത്. യാത്രക്കാര്‍ക്ക് ഖത്തറിലെ ബസ്​ റൂട്ടുകള്‍ സംബന്ധിച്ച്‌ വിവരം നല്‍കുന്നതിനുള്ള ഹെല്‍പ് ഡെസ്​കുകളും മൊബൈല്‍ ഫോണ്‍ ചാര്‍ജിങ്​ സേവനങ്ങളും ബസ്​ സ്​റ്റോപ്പുകളുടെ സവിശേഷതയാണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News